മുംബൈ: 'ഇന്ത്യ എഗെയിൻസ്റ്റ് പ്രോപഗണ്ട' ട്വിറ്റർ പ്രചാരണത്തിൽ കേന്ദ്ര സർക്കാറിനു വേണ്ടി ട്വീറ്റ് ചെയ്ത ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽകറോട് സമരം ചെയ്യുന്ന കർഷകർക്ക് വേണ്ടിയും ട്വീറ്റ് ചെയ്യാൻ ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടിയുടെ തുറന്നകത്ത്. കർഷകെൻറ മകനായ രഞ്ജീത് ബഗേൽ കർഷകർക്ക് വേണ്ടി എന്ന് ട്വീറ്റ് ചെയ്യുമെന്ന ചോദ്യവുമായി കഴിഞ്ഞ ദിവസം സച്ചിന്റെ ബാന്ദ്രയിലെ വസതിക്കു മുന്നിൽ നിന്നിരുന്നു.
400 കിലോമീറ്റർ അകലെയുള്ള പന്തർപുരിൽ നിന്നാണ് രഞ്ജീത് എത്തിയത്. 'നമ്മുടെ കർഷകരായ പിതാക്കന്മാർക്കു വേണ്ടി സച്ചിൻ ട്വീറ്റ് ചെയ്യില്ലെ' എന്നെഴുതിയ ബാനറുമായിട്ടായിരുന്ന നിൽപ്. രഞ്ജീതിെൻറ അഭ്യർഥന അംഗീകരിച്ച് കർഷകർക്കു വേണ്ടിയും ട്വീറ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ആപ് ദേശീയ നിർവാഹ സമിതിയംഗം പ്രീതി ശർമ മേനോൻ കത്തെഴുതിയത്.
'മറാത്തികൾ തീർഥാടനത്തിന് പോകുന്ന സ്ഥലമാണ് പന്തർപുർ. തനിക്ക് ദൈവം പോലെയുള്ള സചിൻ ടെണ്ടുൽകർക്ക് മുന്നിൽ ചെറിയ പ്രാർഥനയുമായി അവിടെ നിന്ന് ബാന്ദ്രയിലേക്കാണ് രഞ്ജീത് തീർഥാടനം നടത്തിയത്'- കത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.