സ്​ഥിതി ഗുരുതരം; ഡൽഹി ആരോഗ്യമന്ത്രിക്ക്​ പ്ലാസ്​മ തെറപ്പി

ന്യൂഡൽഹി: കോവിഡ്​ രോഗബാധിതനായ ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദർ ജെയിനിനെ പ്ലാസ്​മ തെറപ്പിക്ക്​ വിധേയനാക്കുന്നു. ആരോഗ്യ നില വഷളായതിനെ തുടർന്നാണ്​ പ്ലാസ്​മ തെറപ്പി ചികിത്സ ആരംഭിച്ചത്​. സാകേത്​​ മാക്​സ്​ ആശുപത്രിയിലാണ്​ അദ്ദേഹം ചികിത്സയിൽ കഴിയുന്നത്​. 

നേരത്തേ ഇദ്ദേഹത്തെ രാജീവ്​ ഗാന്ധി മെമോറിയൽ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്​. ഇവിടെവച്ച്​​ ഇദ്ദേഹത്തിന്​ ന്യൂമോണിയ സ്​ഥിരീകരിച്ചു. കടുത്ത ശ്വാസതടസവും അനുഭവപ്പെട്ടു. തുടർന്ന്​ പ്ലാസ്​മ തെറപ്പിക്കായി സാകേത്​ ആശുപത്രിയിലേക്ക്​ മാറ്റുകയായിരുന്നു. 

തിങ്കളാഴ്​ച രാത്രിയാണ്​ ഇ​േദ്ദഹത്തിന്​ കടുത്ത പനിയെ തുടർന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. തുടർന്ന്​ ശരീരത്തിൽ ഓക്​സിജ​​െൻറ അളവ്​ ക്രമാതീതമായി കുറയുകയായിരുന്നു. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന്​ ബുധനാഴ്​ച കോവിഡ്​ സ്​ഥിരീകരിച്ചു. 

ജൂണ്‍ 14ന് അമിത് ഷാ വിളിച്ചുചേര്‍ത്ത ഡല്‍ഹിയിലെ കോവിഡ് അവലോകന യോഗത്തില്‍ സത്യേന്ദര്‍ ജെയിനും പങ്കെടുത്തിരുന്നു. കേന്ദ്രആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാള്‍, ഉപമുഖ്യമന്ത്രി മനിഷ് സിസോദിയ എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.

Tags:    
News Summary - Plasma therapy begins for Delhi Health Minister Satyendar Jain -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.