ഡൽഹിയിലെ പാലത്തിനടിയിൽ വിമാനം കുടുങ്ങി; വിഡിയോ വൈറൽ

ന്യൂഡൽഹി: രാജ്യതലസ്​ഥാനത്തെ പാലത്തിനടിയിൽ കുടുങ്ങിയ വിമാനത്തിന്‍റെ വിഡിയോ കണ്ട്​ പലരും അന്തംവിട്ടിരിക്കുകയാണ്​. ശനിയാഴ്ച രാത്രി ഡൽഹി വിമാനത്താവളത്തിന്​ സമീപമാണ്​ സംഭവം.

എയർ ഇന്ത്യ ഉപേക്ഷിച്ച വിമാനം പൊളിക്കാനായി റോഡിലൂടെ കൊണ്ടുപോകുന്നതിനിടെയാണ്​ പാലത്തിനടിയിൽ കുടുങ്ങിയത്​. ചിറകുകൾ ഒഴിവാക്കിയശേഷമാണ്​ ഡൽഹി - ഗുരുഗ്രാം ഹൈവേയിലൂടെ വിമാനം കൊണ്ടുപോയത്​. വിമാനം കുടുങ്ങിയതോടെ റോഡിൽ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.

വിഡിയോ വൈറലായതോടെ പ്രതികരണവുമായി എയർ ഇന്ത്യ രംഗത്തുവന്നു. വിമാനത്തിന്‍റെ രജിസ്ട്രേഷൻ റദ്ദാക്കി വിൽപ്പന നടത്തിയതായി എയർ ഇന്ത്യ അറിയിച്ചു. വിമാനം ​െപാളിക്കാൻ വാങ്ങിയവർ ശനിയാഴ്ച രാത്രി കൊണ്ടുപോകു​േമ്പാൾ പാലത്തിനടിയിൽ കുടുങ്ങുകയായിരുന്നു. ഈ വിമാനവുമായി എയർ ഇന്ത്യക്ക് ഇപ്പോൾ ഒരു ബന്ധവുമില്ലെന്നും അധികൃതർ അറിയിച്ചു.


കുടുങ്ങിയ വിമാനം തങ്ങളുടെ ഭാഗമല്ലെന്ന് ഡൽഹി എയർപോർട്ട് അധികൃതരും വ്യക്​തമാക്കി. 'വിമാനം ചിറകുകളില്ലാതെയാണ്​ കൊണ്ടുപോകുന്നത്​. പൊളിക്കാനുള്ളതാണിത്​. ഡ്രൈവറുടെ ഭാഗത്ത്​ പറ്റിയ പിശകാകും വിമാനം കുടുങ്ങാൻ കാരണം' -എയർപോർട്ട്​ അധികൃതർ കൂട്ടിച്ചേർത്തു.

സമാന രീതിയിൽ മുമ്പും​ വിമാനം പാലത്തിനടിയിൽ കുടുങ്ങിയതിന്‍റെ ചിത്രങ്ങൾ ഏറെ ചർച്ചയായിരുന്നു. 2019ൽ പശ്ചിമ ബംഗാളിലെ ദുർഗാപുരിലായിരുന്നു സംഭവം. വിമാനം ​പൊളിക്കാനായി ട്രക്കിൽ കൊണ്ടുപോകു​േമ്പാൾ കുടുങ്ങുകയായിരുന്നു. 



Tags:    
News Summary - Plane stucks under bridge in Delhi; Video goes viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.