ന്യൂഡൽഹി: അഹ്മദാബാദ് വിമാന ദുരന്തം അന്വേഷിച്ച എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എ.എ.ഐ.ബി) പൈലറ്റിനെ കുറ്റപ്പെടുത്തി റിപ്പോർട്ട് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ. എ.എ.ഐ.ബിയുടെ ഇടക്കാല അന്വേഷണ റിപ്പോർട്ടുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകൾ ഉണ്ടായപ്പോൾ അപകടത്തിൽ ആരെയും കുറ്റപ്പെടുത്തേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടി വ്യോമയാന മന്ത്രലയം വാർത്തക്കുറിപ്പ് ഇറക്കിയിരുന്നുവെന്നും കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.
കോടതിയുടെ മേൽനോട്ടത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് വ്യോമയാനമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എൻ.ജി.ഒ നൽകിയ ഹരജി പരിഗണിച്ചപ്പോഴാണ് കേന്ദ്രം ഇക്കാര്യം കോടതിയെ അറിയിച്ചത്.
അപകടത്തെ തുടർന്ന് ആരുടെയും മേൽ ഇതുവരെയും കുറ്റം ചുമത്തപ്പെട്ടിട്ടില്ല. ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ തടയുന്നതിന് അപകട കാരണം കണ്ടെത്തുകയാണ് എ.എ.ഐ.ബി അന്വേഷണത്തിന്റെ ഉദ്ദേശ്യമെന്നും കേസിൽ വാദം കേൾക്കവേ കോടതി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.