രൂപയുടെ സുവർണകാലമെന്ന് കേന്ദ്രമന്ത്രി ​പിയൂഷ്​ ഗോയൽ

ന്യൂഡൽഹി: ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം 74ലെത്തിയതിന്​ പിന്നാലെ ഇതുസംബന്ധിച്ച പ്രസ്​താവനയുമായി കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ്​ ഗോയൽ. കഴിഞ്ഞ 15 വർഷത്തിനിടെ രൂപയുടെ ഏറ്റവും മികച്ച സമയമാണ്​ ഇതെന്നായിരുന്നു പിയൂഷ്​ ഗോയലി​​​​െൻറ പ്രസ്​താവന. ഹിന്ദുസഥാൻ ടൈംസ്​ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഗോയലി​​​​െൻറ വിവാദ പരാമർശം.

കഴിഞ്ഞ അഞ്ച്​ വർഷത്തിനിടെ കേവലം 7 ശതമാനം മാത്രമാണ്​ രൂപയുടെ മൂല്യമിടിഞ്ഞത്​. ഇന്ത്യൻ രൂപയുടെ സുവർണ കാലമാണ്​ ഇപ്പോഴുള്ളത്​. ഇന്ത്യയിൽ ജോലിയുടെ സ്വഭാവം മാറുകയാണെന്നും പിയൂഷ്​ ഗോയൽ അഭിപ്രായപ്പെട്ടു. സർക്കാർ ​േജാലി കൊണ്ട്​ മാത്രം പുരോഗതി ഉണ്ടാക്കാൻ കഴിയില്ല. റെയിൽവേയുടെ സുവർണകാലഘട്ടം തിരികെ കൊണ്ടു വരികയാണ്​ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇൗ വർഷം മാർച്ച്​ മുതലാണ്​ രൂപയുടെ മൂല്യം വൻതോതിൽ ഇടിയാൻ തുടങ്ങിയത്​. റഷ്യൻ റൂബിൾ, ജപ്പാനീസ്​ യെൻ, ദക്ഷിണാഫ്രിക്കയുടെ റാൻഡ്​, മെക്​സികോയുടെ പെസോ എന്നീ കറൻസികളുടെ മൂല്യവും 2018 മാർച്ചിന്​ ശേഷം ഇടിഞ്ഞിരുന്നു.

Tags:    
News Summary - Piyush Goyal on rupee fall-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.