ന്യൂഡല്‍ഹി: പിറവം പള്ളി തര്‍ക്കവുമായി ബന്ധപ്പെട്ട വിധി നടപ്പാക്കാത്തതിനെതിരെ നൽകിയ കോടതിയലക്ഷ്യ ഹരജി പരിഗണിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള ശാക്തിക പോരാണെന്ന് വ്യക്തമാക്കിയാണ് ചീഫ് സെക്രട്ടറി അടക്കമുള്ളവർക്കെതിരെ നൽകിയ ഹരജി ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് കേൾക്കാൻ വിസമ്മതിച്ചത്.
വിധി നടപ്പാക്കാത്തതിനെതിരെ ഹൈകോടതിയിലുള്ള കേസ് മൂന്ന് മാസത്തിനകം തീർപ്പാക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. ക്ഷേത്രങ്ങളിലും പള്ളികളിലും പണം കുമിഞ്ഞുകൂടുകയാണ്. ഈ പണമാണ് ശക്തി പെരുപ്പിക്കാന്‍ കാരണമെന്നും ഹരജി കേൾക്കാൻ വിസമ്മതിച്ച് കോടതി പരാമർശിച്ചു. പിറവം പള്ളിത്തർക്കം 1995ല്‍ കോടതി തീർപ്പാക്കിയതാണ്. മതപരമായ ഇത്തരം തര്‍ക്കങ്ങള്‍ തങ്ങളെ അലോസരപ്പെടുത്തുന്നില്ല.
ഇത്തരം വിഷയങ്ങളില്‍ കോടതിയലക്ഷ്യ നടപടി എടുക്കുന്നത് ഗുണകരമല്ലെന്നും കോടതി പരാമർശിച്ചു. പിറവം പള്ളിയില്‍ 1934ലെ മലങ്കര സഭയുടെ ഭരണഘടന പ്രകാരം ഭരണനിര്‍വഹണം നടത്തണമെന്നായിരുന്നു സുപ്രീംകോടതി വിധി. ഇത് നടപ്പാക്കാന്‍ സര്‍ക്കാര്‍ സഹായിച്ചിെല്ലന്ന് ചൂണ്ടിക്കാട്ടി ഓർത്തഡോക്സ് വിഭാഗം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.