??????? ?????? ???????????? ???? ?????, ??????? ????

പൗരത്വ പ്രക്ഷോഭം: നടാഷക്കെതിരെ യു.എ.പി.എ

ന്യൂഡൽഹി: പൗരത്വ പ്രക്ഷോഭത്തിൽ പ​​ങ്കെടുത്തവരെ കരിനിയമം ഉപയോഗിച്ച്​ ഡൽഹി പൊലീസ്​ വേട്ടയാടുന്നത്​ തുടരുന്നു. ഏറ്റവുമൊടുവിൽ പിഞ്ച്റ തോഡ്  സ്​ത്രീപക്ഷ കൂട്ടായ്​മ നേതാവ്​ നടാഷ നർവാളിനെതിരെ​ യു.എ.പി.എ ചുമത്തി. 

ഡൽഹി കലാപത്തിൽ ഈ നിയമം ചുമത്തപ്പെടുന്ന ഒമ്പതാമത്തെയാളാണ്​ ആക്ടിവിസ്​റ്റും ജവഹർലാൽ നെഹ്‌റു യൂനിവേഴ്‌സിറ്റി വിദ്യാർഥിനിയുമാണ്​ നടാഷ. 

ഫെബ്രുവരി 22 ന് ജാഫ്രാബാദ് മെട്രോ സ്റ്റേഷന് പുറത്ത് പൗരത്വ നിയമത്തിനെതിരെ സമാധാനപരമായ പ്രതിഷേധത്തിൽ പങ്കെടുത്തതിന് കഴിഞ്ഞ ശനിയാഴ്ചയാണ് നടാഷയെയും സുഹൃത്ത്​  ദേവാംഗന കലിതയെയും ആദ്യം അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 24 ന് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ പ്രകാരമായിരുന്നു ഇത്​. കേസിൽ ഡൽഹി പൊലീസ് ഇവരെ കസ്റ്റഡിയിൽ ആവശ്യപ്പെ​ട്ടെങ്കിലും കോടതി ആവശ്യം നിരാകരിച്ച്​ ജാമ്യം അനുവദിച്ചിരുന്നു. 

തൊട്ടുപിന്നാലെ ഡൽഹി കലാപത്തിൽ പങ്കുചേർത്ത്​ ഇരുവരെയും വീണ്ടും അറസ്​റ്റുചെയ്​തു. ഈ കേസിൽ രണ്ടുദിവസം കസ്​റ്റഡിയിൽ വാങ്ങി. തുടർന്ന്​ ഗൂഡാലോചന കുറ്റം ആരോപിച്ച്​ യു.എ.പി.എ ചുമത്തുകയായിരുന്നു. ഇരുവരെയും ജൂൺ 11 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

Tags:    
News Summary - Pinjra Tod Activist Natasha Narwal Booked Under UAPA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.