സുപ്രീംകോടതി കയറി പു​തി​യ പാ​ർ​ല​മെന്‍റ്​ മ​ന്ദി​രം; മോദി ഉദ്ഘാടനം ചെയ്യുന്നതിനെതിരെ ഹരജി

ന്യൂ​ഡ​ൽ​ഹി: രാഷ്ട്രപതിയെ മറികടന്ന് പു​തി​യ പാ​ർ​ല​മെന്‍റ്​ മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്​​ഘാ​ട​നം നിർവഹിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നീക്കത്തിനെതിരെ സുപ്രീംകോടതിയിൽ ഹരജി. രാഷ്ട്രപതിയെ ഉദ്ഘാടനത്തിന് ക്ഷണിക്കാതെ ലോക്സഭ സെക്രട്ടേറിയറ്റ് ഭരണഘടനാ ലംഘനം നടത്തിയെന്നാണ് തമിഴ്നാട്ടിൽ നിന്നുള്ള അഭിഭാഷക ജയ സുകിൻ നൽകിയ പൊതുതാൽപര്യ ഹരജിയിൽ ചൂണ്ടിക്കാട്ടുന്നത്. പാ​ർ​ല​മെന്‍റ്​ മ​ന്ദി​ര​ത്തിന്‍റെ ഉദ്ഘാടനം ഇന്ത്യയുടെ രാഷ്ട്രപതി നിർവഹിക്കണമെന്ന് കോടതി നിർദേശം നൽകണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.

ഹി​ന്ദു​ത്വ ആ​ചാ​ര്യ​ൻ വി.​ഡി. സ​വ​ർ​ക്ക​റു​ടെ ജ​ന്മ​വാ​ർ​ഷി​ക ദി​നമായ മേയ് 28നാ​ണ് പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ​ ഉ​ദ്​​ഘാ​ട​നം പ്രധാനമന്ത്രി നിർവഹിക്കുന്നത്. കോവിഡ്കാല സാമ്പത്തിക പരാധീനതകൾക്കിടയിൽ പാർലമെന്‍റ് പണിയാൻ വൻതുക മുടക്കുന്നതിലും രാഷ്ട്രപതിയെ പുറത്തു നിർത്തുന്നതിലും പ്രതിഷേധിച്ച് ശിലാസ്ഥാപന ചടങ്ങ് വിവിധ പ്രതിപക്ഷ പാർട്ടികൾ ബഹിഷ്കരിച്ചിരുന്നു.

രാഷ്ട്രപതിയെ മറികടന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പു​തി​യ പാ​ർ​ല​മെന്‍റ്​ മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്​​ഘാ​ട​നം നിർവഹിക്കുന്നതിനെതിരെ പ്രതിപക്ഷം ബഹിഷ്കരണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പൊതുതാൽപര്യ ഹരജി സുപ്രീംകോടതിയിൽ എത്തിയിട്ടുള്ളത്. രാ​ഷ്ട്ര​പ​തി​ക്കു പ​ക​രം ഉ​ദ്​​ഘാ​ട​ന ചു​മ​ത​ല പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി സ്വ​യം ഏ​റ്റെ​ടു​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാണ് 20 രാഷ്ട്രീയ പാർട്ടികൾ ചടങ്ങ് ബഹിഷ്കരിക്കാൻ തീരുമാനിച്ചത്.

കോൺഗ്രസ്, ഡി.എം.കെ, എ.എ.പി, ശിവസേന ഉദ്ദവ് താക്കറെ വിഭാഗം, എസ്.പി, സി.പി.ഐ, സി.പി.എം. ജെ.എം.എം, കേരള കോൺഗ്രസ് മാണി, വി.സി.കെ, ആർ.എൽ.ഡി, തൃണമൂൽ കോൺഗ്രസ്, ജനതാദൾ യു, എൻ.സി.പി, ആർ.ജെ.ഡി, മുസ് ലിം ലീഗ്, നാഷണൽ കോൺഫറൻസ്, ആർ.എസ്.പി, എം.ഡി.എം.കെ, എ.ഐ.എം.ഐ.എം എന്നീ പാർട്ടികളാണ് സംയുക്ത പ്രസ്താവനയിലൂടെ ബഹിഷ്കരണം പ്രഖ്യാപിച്ചത്. അതേസമയം, ടി.ഡി.പി, വൈ.എസ്.ആർ കോൺഗ്രസ്, ബി.ജെ.ഡി എന്നീ പാർട്ടികൾ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്.

Tags:    
News Summary - PIL filed in Supreme Court seeking a direction that the New Parliament Building should be inaugurated by the President

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.