Posted On
date_range Updated On
date_range ഇന്ധനവില വീണ്ടും കൂട്ടി; രണ്ടുവര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍, പെട്രോള്‍ വില 85 രൂപയിലെത്തി
തിരുവനന്തപുരം: ഇന്ധനവില വീണ്ടും കൂട്ടി. ഇതോടെ ഇന്ധനവില രണ്ടുവര്‍ഷത്തെ ഉയര്‍ന്ന നിരക്കിലെെത്തി. പെട്രോളിന് 27 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്. സംസ്ഥാനത്ത് പലയിടത്തും പെട്രോള്‍വില 85 രൂപയിലെത്തി. തിരുവനന്തപുരം നഗരപരിധിക്ക് പുറത്ത് പെട്രോളിന് 85 രൂപയും ഡീസലിന് 79 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 83.66 രൂപയും ഡീസല്‍ 77.74 രൂപയുമാണ് ലിറ്ററിന്റെ വില. നവംബർ 20ന് ശേഷം പെട്രോൾ ലിറ്ററിന് 2.40 രൂപയും ഡീസലിന് 3.36 രൂപയുമാണ് കൂടിയത്.
2018 സെപ്റ്റംബറിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണ് ഇന്ധന വിലയുള്ളത്. രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷം നവംബര്‍ 20ന് ആണ് പ്രതിദിന വില നിര്‍ണയം എണ്ണക്കമ്പനികള്‍ പുനരാരംഭിച്ചത്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില കൂടുന്നതിന് അനുസരിച്ചാണ് രാജ്യത്ത് വില പുതുക്കുന്നതെന്നാണ് എണ്ണക്കമ്പനികള്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.