Posted On
date_range Updated On
date_range പെട്രോൾ, ഡീസൽ വില കൂട്ടി
ന്യൂഡൽഹി: രാജ്യത്ത് ഇന്ധന വിലവർധന. പെട്രോളിന് ലിറ്ററിന് 1.23 രൂപയും ഡീസലിന് 89 പൈസയുമാണ് വർധിപ്പിച്ചത്. അന്തർദേശീയ വിപണിയിലെ മാറ്റത്തെ തുടർന്നാണിത്. വിലവർധന അർധരാത്രി പ്രാബല്യത്തിൽ വന്നു. മേയ് 16ന് പെട്രോളിന് 2.16 രൂപ, ഡീസലിന് 2.10 രൂപ എന്ന തോതിൽ കുറച്ചിരുന്നു.
സംസ്ഥാന നികുതികളും വാറ്റും ഒഴിവാക്കിയാണ് നിരക്ക് പ്രഖ്യാപിച്ചതെന്നും സംസ്ഥാനങ്ങളിലെ നികുതി ചേർക്കുേമ്പാൾ വിലയിൽ വ്യത്യാസമുണ്ടാകുമെന്നും ഇന്ത്യൻ ഒായിൽ കോർപറേഷൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.