ന​രേ​ന്ദ്ര മോ​ദി, മാ​ർ​ക്ക് സ​ക്ക​ർബെ​ർ​ഗ്

മോദിയു​ടെ ഫേ​സ്‍ബു​ക്ക് പോ​സ്റ്റ് നീ​ക്കി​യ​ സംഭവം; സ​ക്ക​ർ​ബെ​ർ​ഗ് മാ​പ്പു പ​റ​യ​ണ​മെ​ന്ന് ബി.​ജെ.​പി

ന്യൂ​ഡ​ൽ​ഹി: ഫേ​സ്‍ബു​ക്കി​ൽ​നി​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ വി​ഡി​യോ നീ​ക്കം ചെ​യ്ത​തി​ന് മെ​റ്റ സി.​ഇ.​ഒ മാ​ർ​ക്ക് സ​ക്ക​ർബെ​ർ​ഗ് നേ​രി​ട്ട് മാ​പ്പു​പ​റ​യ​ണ​മെ​ന്ന് ബി.​ജെ.​പി. ക​മ്യൂ​ണി​ക്കേ​ഷ​ൻ, ഐ.​ടി സം​ബ​ന്ധി​ച്ച പാ​ർ​ല​മെ​ന്‍റ​റി സ്ഥി​രം സ​മി​തി​യു​ടെ അ​ധ്യ​ക്ഷ​ൻ നി​ഷി​കാ​ന്ത് ദു​ബെ​യാ​ണ് ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്. മാ​പ്പ് പ​റ​ഞ്ഞി​ല്ലെ​ങ്കി​ൽ വി​വ​ര സാ​ങ്കേ​തി​ക വി​ദ്യ നി​യ​മ​ത്തി​ന്‍റെ സെ​ക്ഷ​ൻ 79ന് ​കീ​ഴി​ലെ മെ​റ്റ​യു​ടെ സം​ര​ക്ഷ​ണം റ​ദ്ദാ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മെ​റ്റ പ്ര​തി​നി​ധി​ക​ളെ സ​മി​തി​ക്ക് മു​മ്പാ​കെ വി​ളി​ച്ചു വ​രു​ത്തി​യ​പ്പോ​ഴാ​ണ്, സ​ക്ക​ൻ​ബെ​ർ​ഗ് നേ​രി​ട്ട് മാ​പ്പു​പ​റ​യ​ണ​മെ​ന്ന് ദു​ബെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബി.​ജെ.​പി അം​ഗ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട​ത്.

എ​ന്നാ​ൽ, പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ അ​തി​നോ​ട് ശ​ക്ത​മാ​യി എ​തി​ർ​ത്തു. സാ​ങ്കേ​തി​ക​വി​ദ്യ​യെ​യാ​ണ് ജ​നാ​ധി​പ​ത്യ​ത്തെ​യ​ല്ല നി​യ​ന്ത്രി​ക്കേ​ണ്ട​തെ​ന്ന് കോ​ൺ​ഗ്ര​സ് എം.​പി ഷാ​ഫി പ​റ​മ്പി​ൽ പ​റ​ഞ്ഞു. വി​യോ​ജി​പ്പു​ക​ളെ ക്രി​മി​ന​ൽ​വ​ത്ക​രി​ക്ക​രു​തെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ക്കു​ക​യും ചെ​യ്തു. സ​മൂ​ഹ​മാ​ധ്യ​മ പ്ലാ​റ്റ്‍ഫോ​മു​ക​ളി​ലെ ഉ​ള്ള​ട​ക്ക​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന തീ​രു​മാ​ന​ങ്ങ​ൾ രാ​ഷ്‍ട്രീ​യ സ്വാ​ധീ​ന​ങ്ങ​ൾ​ക്ക് വി​ധേ​യ​പ്പെ​ടാ​ൻ പാ​ടി​ല്ലെ​ന്നാ​ണ് പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. സ്വ​കാ​ര്യ​ത​യും ഇ​ന്ത്യ​ൻ നി​യ​മ​ങ്ങ​ളു​ടെ പാ​ല​ന​വും സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ളി​ലാ​ണ് അ​വ​ർ ആ​ശ​ങ്ക ഉ​ന്ന​യി​ച്ച​ത്. സ​ർ​ക്കാ​റി​നെ വി​മ​ർ​ശി​ക്കു​ന്ന​തി​നെ ദേ​ശ​വി​രു​ദ്ധ ഉ​ള്ള​ട​ക്ക​വു​മാ​യി തു​ല​നം ചെ​യ്യ​രു​തെ​ന്ന് അ​വ​ർ ഓ​ർ​മി​പ്പി​ക്കു​ക​യും ചെ​യ്തു.വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​ത്തി​ൽ പ്ര​തി​ഷേ​ധ​ക്കാ​രെ ഒ​രു​മി​ച്ചു​കൂ​ട്ടു​ന്ന​തി​ൽ മെ​റ്റ​യു​ടെ ഭാ​ഗ​മാ​യ ഇ​ൻ​സ്റ്റ​ഗ്രാം നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചി​രു​ന്നു.

Tags:    
News Summary - മോദിയു​ടെ ഫേ​സ്‍ബു​ക്ക് പോ​സ്റ്റ് നീ​ക്കി​യ​ സംഭവം; സ​ക്ക​ർ​ബെ​ർ​ഗ് മാ​പ്പു പ​റ​യ​ണ​മെ​ന്ന് ബി.​ജെ.​പി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.