മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ, കി​ര​ൺ റി​ജി​ജു​

രാ​മ​ക്ഷേ​ത്ര കൊ​ള്ള​യി​ൽ ഇ.​ഡി​യും സി.​ബി.​ഐ​യും ആ​ദാ​യ നി​കു​തി​യും എ​വി​ടെ? ; പാർലമെന്‍റ് സ്തംഭനം തുടരുന്നു

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളും തു​ട​ർ​ച്ച​യാ​യ പ​തി​നൊ​ന്നാം ദി​വ​സ​വും പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തി​ൽ സ്‍തം​ഭി​ച്ചു. രാ​മ​ക്ഷേ​ത്ര കൊ​ള്ള​യി​ൽ ച​ർ​ച്ച​യും പൊ​ലീ​സ് അ​തി​ക്ര​മ​ത്തി​ൽ അ​മി​ത് ഷാ​യു​ടെ മ​റു​പ​ടി​യും ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ലോ​ക്‌​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ ബ​ഹ​ള​ത്തി​നി​ടെ ധ​ന​വി​നി​യോ​ഗ ബി​ല്ലും, രാ​ജ്യ​സ​ഭ​യി​ൽ ജ​ന​ന, മ​ര​ണ ര​ജി​സ്ട്രേ​ഷ​ൻ ബി​ല്ലും പേ​രി​ന് ച​ർ​ച്ച ചെ​യ്തെ​ന്ന് വ​രു​ത്തി പാ​സാ​ക്കി.

പ്ര​തി​പ​ക്ഷ മു​ദ്രാ​വാ​ക്യം വി​ളി​ക​ൾ​ക്കി​ടെ ശ​ബ്ദ​വോ​ട്ടോ​ടെ​യാ​ണ് ബി​ൽ പാ​സാ​ക്കി​യ​ത്. സു​പ്രീം​കോ​ട​തി ജ​ഡ്‍ജി​മാ​രു​ടെ എ​ണ്ണം കൂ​ട്ടി​യ ഭേ​ദ​ഗ​തി ബി​ല്ലും, സൂ​ക്ഷ്‍മ, ചെ​റു​കി​ട, ഇ​ട​ത്ത​രം സം​രം​ഭ വി​ക​സ​ന ഭേ​ദ​ഗ​തി ബി​ല്ലും പാ​സാ​ക്കി. പ​ല​ത​വ​ണ നി​ർ​ത്തി​വെ​ച്ച ശേ​ഷ​മാ​ണ് ഇ​രു​സ​ഭ​ക​ളും പി​രി​ഞ്ഞ​ത്. രാ​ജ്യ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യും കേ​ന്ദ്ര പാ​ർ​ല​മെ​ന്റ​റി കാ​ര്യ മ​ന്ത്രി കി​ര​ൺ റി​ജി​ജു​വും പ​ര​സ്പ​രം കൊ​മ്പു​കോ​ർ​ത്തു.

ഖാ​ർ​ഗെ രാ​മ​ക്ഷേ​ത്ര കൊ​ള്ള​യു​ടെ പ്ര​ശ്നം ഉ​ന്ന​യി​ച്ച​തോ​ടെ​യാ​ണ് ബ​ഹ​ളം തു​ട​ങ്ങി​യ​ത്. അ​തു​ൾ​പ്പെ​ടെ​യു​ള്ള ഗൗ​ര​വ​മേ​റി​യ പ്ര​ശ്ന​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ൽ നി​ന്ന് പ്ര​ധാ​ന​മ​ന്ത്രി​ക്ക് ഒ​ഴി​ഞ്ഞു​മാ​റാ​ൻ ക​ഴി​യി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ.​ഡി, സി.​ബി.​ഐ, ആ​ദാ​യ നി​കു​തി തു​ട​ങ്ങി​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ എ​വി​ടെ​യെ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു. ശ്രീ​രാ​മ​ന്‍റെ പേ​രു​പ​റ​ഞ്ഞ് കൊ​ള്ള ന​ട​ത്തി​യ​വ​ർ രാ​ജ്യ​ത്തോ​ട് മാ​പ്പു പ​റ​യ​ണം. രാ​ജ്യ​ത്തെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​ത് നി​ർ​ത്ത​ണം.

പി​ന്നീ​ട് എ​ക്‌​സി​ലെ പോ​സ്റ്റി​ലും ഖാ​ർ​ഗെ ഈ ​വി​ഷ​യം ഉ​ന്ന​യി​ച്ചു. കോ​ടി​ക്ക​ണ​ക്കി​ന് ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സ​ത്തെ ബാ​ധി​ക്കു​ന്ന​താ​ണ് ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ. ഭൂ​മി വാ​ങ്ങ​ലും സം​ഭാ​വ​ന​യും ഉ​ൾ​പ്പെ​ടെ എ​ല്ലാ കാ​ര്യ​ങ്ങ​ൾ​ക്കും മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​ത് ശ്രീ​രാ​മ ജ​ന്മ​ഭൂ​മി തീ​ർ​ഥ ക്ഷേ​ത്ര ട്ര​സ്റ്റാ​ണെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​റാ​ണ് ട്ര​സ്റ്റ് രൂ​പ​വ​ത്ക​രി​ച്ച​തെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

ട്ര​സ്റ്റി​ന് 70 ഏ​ക്ക​റി​ല​ധി​കം ഭൂ​മി സ​ർ​ക്കാ​ർ വി​ട്ടു​കൊ​ടു​ത്തു. ഭൂ​മി​പൂ​ജ മു​ത​ൽ പ്രാ​ണ​പ്ര​തി​ഷ്ഠ വ​രെ എ​ല്ലാ ച​ട​ങ്ങു​ക​ളി​ലും പ്ര​ധാ​ന​മ​ന്ത്രി പ​ങ്കെ​ടു​ത്ത കാ​ര്യം അ​ദ്ദേ​ഹം എ​ടു​ത്തു​പ​റ​ഞ്ഞു.എ​ന്നാ​ൽ, ച​ർ​ച്ച​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​തെ ബ​ഹ​ളം തു​ട​രു​ക​യും സ​ഭ​യു​ടെ വി​ല​പ്പെ​ട്ട സ​മ​യം ദു​രു​പ​യോ​ഗി​ക്കു​ക​യും ചെ​യ്യു​ന്ന പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ മാ​പ്പു​പ​റ​യ​ണ​മെ​ന്ന് പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ മ​ന്ത്രി കി​ര​ൺ റി​ജി​ജു ആ​വ​ശ്യ​പ്പെ​ട്ടു.

ക്ഷേ​ത്ര കൊ​ള്ള സം​ബ​ന്ധി​ച്ച് പാ​ർ​ല​മെ​ന്‍റ് സ​മു​ച്ച​യ​ത്തി​ൽ നാ​ട​കം അ​വ​ത​രി​പ്പി​ച്ച സ്വ​ത​ന്ത്ര എം.​പി പ​പ്പു യാ​ദ​വി​നെ​തി​രെ പ​രാ​തി ഫ​യ​ൽ ചെ​യ്തു. മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് സൂ​ര്യ മൈ​ഥി​ൽ എ​ന്ന​യാ​ളാ​ണ് പ​രാ​തി സ​മ​ർ​പ്പി​ച്ച​ത്.

Tags:    
News Summary - പാർലമെന്‍റ് സ്തംഭനം തുടരുന്നു; ഖാർഗെയും റിജിജ​ുവും നേർക്കുനേർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.