ശൈ​ഖ് ഹ​സീ​ന

ഹ​സീ​ന​യു​ടെ ന്യൂ​ഡ​ൽ​ഹി പ​രി​പാ​ടി ഇ​ന്ന്; പ്ര​തി​ഷേ​ധ​മ​റി​യി​ച്ച് ബം​ഗ്ലാ​ദേ​ശ്

ന്യൂ​ഡ​ൽ​ഹി: ബം​ഗ്ലാ​ദേ​ശി​ലെ വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​ത്തി​ന്റെ ര​ണ്ടാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ന്യൂ​ഡ​ൽ​ഹി​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ബം​ഗ്ലാ​ദേ​ശ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഹ​സീ​ന​യെ പ​​ങ്കെ​ടു​പ്പി​ക്കു​ന്ന​തി​നെ​തി​രെ ഇ​ന്ത്യ​യെ ബം​ഗ്ലാ​ദേ​ശ് പ്ര​തി​​ഷേ​ധ​മ​റി​യി​ച്ചു. ന​യ​ത​ന്ത്ര വൃ​ത്ത​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​യി മാ​റി​യ ച​ട​ങ്ങി​നെ​തി​രെ ശ​ക്ത​മാ​യ എ​തി​ർ​പ്പ് പ്ര​ക​ടി​പ്പി​ച്ച ബം​ഗ്ലാ​ദേ​ശ് വി​ദേ​ശ​കാ​ര്യ ഉ​പ​ദേ​ഷ്ടാ​വ് ഹു​മ​യൂ​ൺ ക​ബീ​ർ ധാ​ക്ക​യി​ൽ ഇ​ന്ത്യ​ൻ ഹൈ​ക​മീ​ഷ​ണ​ർ ദി​നേ​ശ് ത്രി​വേ​ദി​യെ നേ​രി​ട്ട് ആ​ശ​ങ്ക അ​റി​യി​ച്ചു.

ഇ​തി​നു​പു​റ​മെ, ബം​ഗ്ലാ​ദേ​ശ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ഇ​ന്ത്യ​ൻ ഡെ​പ്യൂ​ട്ടി ഹൈ​ക​മീ​ഷ​ണ​റെ വി​ളി​ച്ചു​വ​രു​ത്തി എ​തി​ർ​പ്പ് രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. രാ​ഷ്ട്രീ​യ പ്ര​സം​ഗ​ങ്ങ​ൾ​ക്കോ ​​ബം​ഗ്ലാ​ദേ​ശ് വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കോ ​​ത​ങ്ങ​ളു​ടെ സ്വ​ന്തം ഭൂ​പ്ര​ദേ​ശം ഹ​സീ​ന ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് ബം​ഗ്ലാ​ദേ​ശ് ഇ​ന്ത്യ​യോ​ട് ഔ​ദ്യോ​ഗി​ക​മാ​യി ആ​വ​ശ്യ​പ്പെ​ട്ടു.

2024 ആ​ഗ​സ്റ്റ് അ​ഞ്ചി​ന് ന​ട​ന്ന അ​ട്ടി​മ​റി​ക്കു​ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് അ​വ​ർ ഒ​രു പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ഫോ​റി​ൻ ക​റ​സ്പോ​ണ്ട​ന്റ്സ് ക്ല​ബ് സം​ഘ​ടി​പ്പി​ക്കു​ന്ന ‘ശൈ​ഖ് ഹ​സീ​ന ഹോം ​ക​മി​ങ്’ എ​ന്ന പ​രി​പാ​ടി​യി​ൽ, അ​വ​ർ ത​ന്റെ മാ​തൃ​രാ​ജ്യ​ത്തേ​ക്കു​ള്ള തി​രി​ച്ചു​വ​ര​വ് പ്ര​ഖ്യാ​പി​ക്കു​ക​യും ബം​ഗ്ലാ​ദേ​ശി​നെ​ക്കു​റി​ച്ചു​ള്ള ത​ന്റെ കാ​ഴ്ച​പ്പാ​ടു​ക​ൾ ഇ​ന്ത്യ​ൻ, അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ൾ​ക്ക് മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്യും.

Tags:    
News Summary - ഹ​സീ​ന​യു​ടെ ന്യൂ​ഡ​ൽ​ഹി പ​രി​പാ​ടി ഇ​ന്ന്; പ്ര​തി​ഷേ​ധ​മ​റി​യി​ച്ച് ബം​ഗ്ലാ​ദേ​ശ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.