രാഹുൽഗാന്ധിയുടെ രാജസ്​ഥാനിലെ റാലിക്ക്​ അനുമതി നിഷേധിച്ചു

ന്യൂഡൽഹി: കോൺഗ്രസ്​ അധ്യക്ഷ​ൻ രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ നടക്കാനിരുന്ന റാലിക്ക്​ അനുമതി നിഷേധിച്ചു. രാജസ്​ഥാനിലെ ഭരത്​പൂരിൽ ചൊവ്വാഴ്​ച നടക്കാനിരിക്കുന്ന റാലിക്കാണ്​ ടോഡഭിം സബ്​ ഡിവിഷനൽ മജിസ്​ട്രേറ്റ്​​ അനുമതി നിഷേധിച്ചത്​.

റാലി നടത്താൻ ഉദ്ദേശിക്കുന്ന മൈതാനത്തി​​​െൻറ ഉടമയുടെ എൻ.ഒ.സി ഇല്ലാത്തതാണ്​ അനുമതി നിഷേധിച്ചതിന്​ കാരണമായി ചൂണ്ടിക്കാട്ടുന്നത്​. തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി ധോൽപൂർ, ഭരത്​പൂർ, ദൗസ ജില്ലകളിലായി നടക്കുന്ന പരിപാടികളിൽ പ​െങ്കടുക്കാനാണ്​ രാഹുൽഗാന്ധി നിശ്​ചയിച്ചിട്ടുള്ളത്​.

Tags:    
News Summary - Permission for Rahul Gandhi's rally in Bharatpur denied -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.