ന്യൂഡൽഹി: സുസ്ഥിരമായ ഭർത്താക്കന്മാരെ നൽകിയതിന് മോദി സർക്കാരിന് നന്ദി പറയണമെന്ന പരാമർശത്തിന് പിന്നാലെ ആർ.എസ്.എസ് നേതാവ് കല്ലഡ്ക പ്രഭാകർ ഭട്ടിനെതിരെ കേസെടുത്ത് ശ്രീരംഗപട്ടണം പൊലീസ്. മാണ്ഡ്യയിൽ വെച്ച് നടന്ന സങ്കീർത്തന യാത്രയിൽ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. സാമൂഹിക പ്രവർത്തകയായ നാസിയ നസീർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
മോദി സർക്കാർ അധികാരത്തിലെത്തിയതോടെ മുത്തലാഖ് നിർത്തലാക്കിയചിനെ കുറിച്ച് സംസാരിക്കുകയായിരുന്നു ഭട്ട്. 'മോദി സർക്കാർ അധികാരത്തിൽ വന്നപ്പോൾ മുത്തലാഖ് എടുത്തുകളഞ്ഞു. മുസ്ലീം പുരുഷന്മാർ ഇതിൽ അതൃപ്തരായിരുന്നു. യഥാർത്ഥത്തിൽ, മുസ്ലീം സ്ത്രീകൾക്ക് ഇത് വളരെ സന്തോഷകരമായ വാർത്തയായിരിക്കണം. അവർക്ക് എല്ലാ ദിവസവും വ്യത്യസ്‌ത ഭർത്താവുണ്ടായിരുന്നു, സ്ഥിരമായ ഭർത്താവില്ല. അവർക്ക് ഒരു സ്ഥിരം ഭർത്താവ് ഉണ്ടായിരുന്നില്ല, മോദി സർക്കാർ അത് നൽകി,” ഭട്ട് പറഞ്ഞു.
ഹിന്ദുധർമം നിലനിർത്താൻ മൂന്നിലധികം കുട്ടികൾ വേണമെന്ന അബ്യർത്ഥനയും അദ്ദേഹം ചടങ്ങിനിടെ ഹിന്ദു സ്ത്രീകളോട് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.