Posted On
date_range Updated On
date_range ജനങ്ങൾ ഇപ്പോൾ കടുവയെയല്ല, പശുക്കളെയാണ് ഭയപ്പെടുന്നത്- ലാലു
ഗയ: മുമ്പ് ജനങ്ങൾ ഭയപ്പെട്ടിരുന്നത് കടുവയേയാണെങ്കിൽ ഇപ്പോൾ പേടിക്കുന്നത് പശുവിനെയാണെന്ന് ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്. പശുസംരക്ഷണത്തിെൻറ പേരിൽ രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണ് ബി.ജെ.പി ചെയ്യുന്നതെന്നും ലാലു കുറ്റപ്പെടുത്തി.
താൻ ബി.ജെ.പിക്കെതിരെ പോരാട്ടം നടത്തുകയാണ്. മോദി സർക്കാർ തന്നെ പരസ്യമായി തൂക്കിലേറ്റിയേക്കാം. പക്ഷേ തോറ്റുകൊടുക്കാൻ തയാറല്ല. സാമൂദായിക സൗഹാർദത്തിനായാണ് തെൻറ പോരാട്ടമെന്നും ലാലു പറഞ്ഞു.
മഹാസഖ്യത്തിൽ നിന്ന് പിൻമാറിയതോടെ നിതീഷ് കുമാർ ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തത്. നീതിഷ് എന്ത് ചെയ്യുമെന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ലെന്നും ലാലു പറഞ്ഞു. പ്രശ്നങ്ങൾ രൂക്ഷമാവുേമ്പാൾ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എവിടെയാണെന്നും ലാലു ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.