ഒമി​ക്രോൺ: 'അറ്റ്​ റിസ്​ക്​' രാജ്യങ്ങളിൽനിന്നുള്ളവരെ ടെസ്​റ്റ്​ ഫലം വരാതെ വിമാനത്താവളം വിടാൻ അനുവദിക്കില്ല

ന്യൂഡൽഹി: ഒമി​േക്രാൺ ആശങ്കയുടെ പശ്ചാത്തലത്തിൽ അന്താരാഷ്​​ട്ര വിമാനയാത്രക്കാർക്കായി പുതിയ ചട്ടങ്ങൾ. 'അറ്റ്​ റിസ്​ക്​' വിഭാഗത്തിൽപെടുന്ന ദക്ഷിണാഫ്രിക്ക, യു.കെ തുടങ്ങിയ രാജ്യങ്ങളിൽനിന്ന്​ വരുന്ന​വരെ വിമാനത്താവളത്തിൽ ആർ.ടി.ആർ പരിശോധന നടത്തും. ഫലം വരാതെ വിമാനത്താവളം വിടാൻ അനുവദിക്കില്ല.

ശരാശരി ആറു മണിക്കൂർ വേണ്ടിവരും. കണക്​ഷൻ ഫ്ലൈറ്റിൽ പോകേണ്ടവർക്കും ഇത്​ ബാധകം​. നെഗറ്റിവാണെങ്കിൽ വീട്ടിലെത്തി ഏഴു ദിവസം ക്വാറൻറീനിൽ കഴിയണം. എട്ടാം ദിവസം വീണ്ടും പരി​േ​ശാധന നടത്തണം. സംസ്​ഥാനത്തെ ബന്ധപ്പെട്ട ആരോഗ്യ പ്രവർത്തകർ വീടുകളിലെത്തി ക്വാറൻറീൻ സംവിധാനങ്ങൾ പരിശോധിക്കും.

വിമാനത്താവളത്തിലെ സാമ്പിൾ പരിശോധനയിൽ വൈറസ്​ പോസിറ്റീവായി കണ്ടാൽ ഐസൊലേഷൻ സംവിധാനത്തിലേക്ക്​ മാറ്റി ചികിത്സിക്കും. സാമ്പിൾ ഉടൻ തന്നെ പൂർണസജ്ജീകരണമുള്ള ലബോറട്ടറിയിലേക്ക്​ ജനിതക ശ്രേണീകരണത്തിനായി നൽകും. സമ്പർക്കം പുലർത്തിയവരുടെ വിശദാംശങ്ങൾ ​ശേഖരിക്കും. സമ്പർക്കം പുലർത്തിയവർ 14 ദിവസം ക്വാറൻറീനിൽ പോകണം.

Tags:    
News Summary - People from at-risk countries stay at the airport until the test results are available

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.