പെഗസസ്​: ബംഗാൾ തൽക്കാലം അന്വേഷണ നടപടി തുടരില്ലെന്ന്​ പ്രതീക്ഷ- സുപ്രീംകോടതി

ന്യൂഡൽഹി: സുപ്രീംകോടതിയിൽ പെഗസസ്​ ചാരവൃ​ത്തിയിൽ അന്വേഷണം ആവശ്യ​പ്പെട്ട്​​ സമർപ്പിച്ച ഹരജികളിൽ തീർപ്പാക​ുന്നതുവരെ പശ്ചിമ ബംഗാൾ സർക്കാർ അന്വേഷണത്തിന്​ നിയോഗിച്ച ജസ്​റ്റിസ്​ മദൻ ബി ലോകൂർ ജുഡീഷ്യൽ കമീഷൻ നടപടികളിൽനിന്ന്​ വിട്ടുനിൽക്കുമെന്ന്​ ചീഫ്​ ജസ്​റ്റിസ്​ എൻ.വി രമണ പ്രതീക്ഷ പ്രകടിപ്പിച്ചു.

എന്നാൽ, പശ്ചിമ ബംഗാൾ സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമീഷ​െൻറ പ്രവർത്തനം സ്​റ്റേ ചെയ്യാൻ ചീഫ്​ ജസ്​റ്റിസ്​ അധ്യക്ഷനായ ബെഞ്ച്​ തയാറായില്ല. നടപടിയിൽനിന്ന്​ കമീഷൻ വിട്ടുനിൽക്കുമെന്നും​ സുപ്രീംകോടതി വിധി വരുന്നതുവരെ കാത്തിരിക്കുമെന്നുമാണ്​ പ്രതീക്ഷിക്കുന്നതെന്ന്​ ചീഫ്​ ജസ്​റ്റിസ്​ നിരീക്ഷിച്ചു.

സുപ്രീംകോടതിയുടെ അഭിപ്രായം ബംഗാൾ സർക്കാറിനെ അറിയിക്കാമെന്ന്​ അവർക്ക്​ വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക്​ മനു സിങ്​വി ബോധിപ്പിച്ചു. ബംഗാൾ സർക്കാർ പെഗസസ്​ അന്വേഷണം പ്രഖ്യാപിച്ചതിനെതിരെ സമർപ്പിച്ച ഹരജി മറ്റ്​ ഹരജികൾക്കൊപ്പം കേൾക്കാനായി സുപ്രീംകോടതി മാറ്റി.  

Tags:    
News Summary - Pegasus: The Supreme Court has ruled that the probe into Bengal will not continue for the time being

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.