പി.സി. ചാക്കോ

പി.സി. ചാക്കോ എൻ.സി.പി ദേശീയ വർക്കിങ് പ്രസിഡന്‍റ്

ന്യൂഡൽഹി: പി.സി. ചാക്കോ എന്‍.സി.പി. (ശരദ് ചന്ദ്രപവാര്‍) ദേശീയ വര്‍ക്കിങ് പ്രസിഡന്‍റ്. പി.സി. ചാക്കോയെയും സുപ്രിയ സുലേയേയും വര്‍ക്കിങ് പ്രസിഡന്‍റുമാരായി നിയമിച്ച് എന്‍.സി.പി. ദേശീയ പ്രസിഡന്റ് ശരദ് പവാര്‍ ഉത്തരവിറക്കി. നിലവിൽ എൻ.സി.പി സംസ്ഥാന അധ്യക്ഷനാണ് പി.സി. ചാക്കോ.

രണ്ട് പേരുടെയും നേത്യത്വം സംഘടനയെയും പാർട്ടിയുടെ ലക്ഷ്യങ്ങളെയും നയങ്ങളെയും ശക്തിപ്പെടുത്തുമെന്ന് ഉറപ്പാണെന്ന് എൻ.സി.പി ഔദ്യോഗിക പേജിൽ പങ്കുവെച്ച പോസ്റ്റിൽ അറിയിച്ചു.

കഴിഞ്ഞ വർഷം മാർച്ചിൽ നിയമസഭ തെരഞ്ഞെടുപ്പ് സമയത്താണ് ഡൽഹിയുടെ ചുമതലയുണ്ടായിരുന്ന കോൺഗ്രസ് നേതാവായിരുന്ന പി.സി.ചാക്കോ കോൺഗ്രസ് വിട്ട് എൻ.സി.പിയിൽ ചേർന്നത്. 

Tags:    
News Summary - P.C. Chacko NCP National Working President

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.