പട്ന: മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധി ഏപ്രിൽ 12ന് ഹാജരാകണമെന്ന് പട്ന കോടതിയുടെ നോട്ടീസ്. ബി.ജെ.പി നേതാവ് സുശീൽ കുമാർ മോദി നൽകിയ പരാതിയിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
കഴിഞ്ഞയാഴ്ച രാഹുലിനെ രണ്ട് വർഷം തടവിന് ശിക്ഷിക്കുകയും തുടർന്ന് എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെടുന്നതിലേക്കും നയിച്ച സൂറത്തിലെ കേസിന് ആധാരമായ വിഷയത്തിലാണ് പട്നയിലെ ഈ കേസും. സൂറത്തിലെ കേസിൽ രാഹുൽ ഇപ്പോൾ ജാമ്യത്തിലാണ്. ഗുജറാത്തിലെ ബി.ജെ.പി എം.എൽ.എ പൂർണേഷ് മോദിയാണ് സൂറത്തിൽ കേസ് നൽകിയിരുന്നത്.
കർണാടകയിലെ കോലാറിൽ 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ രാഹുൽ നടത്തിയ പ്രസംഗമാണ് കേസുകൾക്കാധാരം. ‘‘കള്ളന്മാരുടെയെല്ലാം പേരുകളില്‍ എന്തുകൊണ്ടാണ് മോദിയുള്ളത്? നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി...’’ -എന്നിങ്ങനെയായിരുന്നു പ്രസംഗം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.