തലച്ചോറിൽ ശസ്ത്രക്രിയക്കിടെ ബാഹുബലി കണ്ട് യുവതി...

ഹൈദരാബാദ്: സിനിമ കാണുന്നതിനിടെ പോപ്കോൺ കഴിക്കാനും മൊബൈലിൽ കളിക്കാനുമാണ് ചിലർക്ക് താൽപര്യം. എന്നാൽ ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലെ യുവതി ബാഹുബലി 2 കാണുന്നതിനിടെയാണ് ശസ്ത്രക്രിയക്കിരുന്നത്. വിനയകുമാരി എന്ന 43 കാരിയായ നഴ്‌സാണ് തലച്ചോറിലെ ശസ്ത്രക്രിയക്കിടെ സിനിമ കണ്ടത്. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച വിനയകുമാരിയുടെ ഇടത് സെന്‍സറി കോര്‍ട്ടക്‌സ് നീക്കം ചെയ്യേണ്ടതുണ്ടായിരുന്നു. ഇതിനായി അനസ്തേഷ്യ ഉപയോഗിക്കാതെയാണ് ശസ്ത്രക്രിയ നടത്തിയത്. 

ന്യൂറോ സര്‍ജന്‍ ഡോ. ശ്രീനിവാസ റെഡ്ഡിയുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. തല തുറന്നുള്ള ശസ്ത്രക്രിയക്കിടെ വിനയകുമാരി സിനിമ കാണുകയും സിനിമയിലെ പാട്ട് മൂളുകയും ചെയ്യുന്നതിന്‍റെ വിഡിയോയും പുറത്തുവന്നു. അതേസമയം സിനിമ തീരുന്നതിന് മുമ്പ് ശസ്ത്രക്രിയ പൂര്‍ത്തിയായി. ഒന്നര മണിക്കൂറാണ് ശസ്ത്രക്രിയ നീണ്ടുനിന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം വിനയ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത് ബാഹുബലി മുഴുവന്‍ കാണാന്‍ പറ്റാത്തത്തില്‍ വിഷമമുണ്ടെന്നാണ്. ശസ്ത്രക്രിയ കുറച്ച് നേരം കൂടി നീണ്ടിരുന്നെങ്കില്‍ സിനിമ കണ്ടുതീര്‍ക്കാമായിരുന്നു എന്നും അവര്‍ പറഞ്ഞു.

രോഗി ഉണര്‍ന്നിരിക്കുമ്പോള്‍ ചെയ്യേണ്ട ശസ്ത്രക്രിയ ആയിരുന്നു ഇതെന്ന് ശസ്‌ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍മാര്‍ പറഞ്ഞു.  വിനയകുമാരിയുടെ ഭയം അകറ്റുന്നതിനാണ് സിനിമാ കാണിക്കാന്‍ തീരുമാനിച്ചതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. 

Full View
Tags:    
News Summary - Patient Watches Baahubali As Guntur Doctors Perform Brain Surgery-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.