ഗുജറാത്തിൽ ബി.ജെ.പിക്ക് വീണ്ടും തിരിച്ചടി; പാർട്ടിയിലെ കൊഴിഞ്ഞുപോക്ക് തുടരുന്നു
അഹമ്മദാബാദ്: ഗുജറാത്തിൽ ബി.ജെ.പിക്ക് തിരിച്ചടിയായി ഒരു പാട്ടിദാർ നേതാവ് കൂടി പാർട്ടി വിട്ടു. നിഖിൽ സ്വാനിയാണ് പാർട്ടിയിൽ നിന്ന് പുറത്ത് പോവുകയാണെന്ന് തിങ്കളാഴ്ച പ്രഖ്യാപിച്ചത്. പാർട്ടി നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ലെന്ന് ആരോപിച്ചാണ് നിഖിലിെൻറ രാജി.
വാഗ്ദാനങ്ങൾ പാലിക്കപ്പെടാത്തതിനെ തുടർന്ന് താൻ രാജിവെക്കുകയാണെന്ന് നിഖിൽ അറിയിച്ചു. സമുദായത്തിെൻറ ഉയർച്ചക്ക് വേണ്ടിയാണ് താൻ ബി.ജെ.പിയിൽ ചേർന്നത്. പാർട്ടിക്ക് മുമ്പാകെ താൻ ഉയർത്തിയ ആവശ്യങ്ങളൊന്നും സഫലികരിക്കപ്പെട്ടില്ലെന്നും നിഖിൽ കുറ്റപ്പെടുത്തി. ബി.ജെ.പി നൽകിയ ഒരു കോടി രൂപയുടെ കൈക്കുലി സ്വീകരിക്കാതിരുന്ന നരേന്ദ്ര പേട്ടലിെൻറ തീരുമാനത്തെയും നിഖിൽ അഭിനന്ദിച്ചു.
എന്നാൽ കോൺഗ്രസിൽ ചേരുമോയെന്ന ചോദ്യത്തിന് നിഖിൽ കൃത്യമായ മറുപടി നൽകിയില്ല. തെൻറ പ്രധാനലക്ഷ്യം പാട്ടിദാർ സമുദായത്തിെൻറ ഉന്നമനം മാത്രമാണെന്ന് നിഖിൽ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.