കൈക്കൂലി വാങ്ങി പാസ്​പോർട്ട്; 50 ഇടങ്ങളിൽ സി.ബി.ഐ റെയ്ഡ്; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

കൊ​ൽ​ക്ക​ത്ത/​ന്യൂ​ഡ​ൽ​ഹി: വ്യാ​ജ​രേ​ഖ​ക​ളു​ടെ പി​ൻ​ബ​ല​ത്തി​ൽ കൈ​ക്കൂ​ലി വാ​ങ്ങി പാ​സ്​​പോ​ർ​ട്ടു​ക​ൾ അ​നു​വ​ദി​ച്ച സം​ഭ​വ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ൻ ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​രെ സി.​ബി.​ഐ അ​റ​സ്റ്റ് ചെ​യ്തു. ശ​നി​യാ​ഴ്ച പ​ശ്ചി​മ​ബം​ഗാ​ളി​ലെ​യും സി​ക്കി​മി​ലെ​യും 50 ഇ​ട​ങ്ങ​ളി​ൽ തി​ര​ച്ചി​ൽ ന​ട​ത്തി​യ സി.​ബി.​ഐ 16 സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പെ​ടെ 24 പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കു​ക​യും ചെ​യ്തു. അ​റ​സ്റ്റി​ലാ​യ​വ​രി​ൽ ഗാ​ങ്ടോ​ക്കി​ലെ പാ​സ്​​പോ​ർ​ട്ട് സേ​വ ല​ഘു കേ​ന്ദ്ര​യി​ൽ ജോ​ലി​ചെ​യ്യു​ന്ന സീ​നി​യ​ർ സൂ​പ്ര​ണ്ടും ഉ​ൾ​പ്പെ​​ടും. ഏ​ജ​ന്റി​ൽ​നി​ന്ന് 1.90 ല​ക്ഷം കൈ​ക്കൂ​ലി വാ​ങ്ങ​വെ​യാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. ഏ​ജ​ന്റി​നെ​യും അ​റ​സ്റ്റ് ചെ​യ്തു. കൊ​ൽ​​ക്ക​ത്ത ഡെ​പ്യൂ​ട്ടി പാ​സ്​​പോ​ർ​ട്ട് ഓ​ഫി​സ​ർ​ക്കെ​തി​രെ​യും കേ​സെ​ടു​ത്തു.

Tags:    
News Summary - Passport by taking bribe; CBI raids in 50 places; Two people are under arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.