യാത്രക്കാർ കുറഞ്ഞു; എയർ ഇന്ത്യ വയോജനങ്ങൾക്കുള്ള ഇളവ് വിപുലീകരിക്കുന്നു

നെ​ടു​മ്പാ​ശ്ശേ​രി: കൂ​ടു​ത​ൽ യാ​ത്ര​ക്കാ​രെ ആ​ക​ർ​ഷി​ക്കാ​ൻ വ​യോ​ജ​ന​ങ്ങ​ൾ​ക്ക്​ നി​ര​ക്കി​ൽ ഇ​ള​വ് ന​ൽ​കു​ന്ന പ​ദ്ധ​തി എ​യ​ർ​ഇ​ന്ത്യ വി​പു​ല​മാ​ക്കു​ന്നു. കോ​വി​ഡി​നെ തു​ട​ർ​ന്ന് ആ​ഭ്യ​ന്ത​ര വി​മാ​ന​ങ്ങ​ളി​ൽ വേ​ണ്ട​ത്ര യാ​ത്ര​ക്കാ​രി​ല്ലാ​തെ മി​ക്ക ദി​വ​സ​വും ഏ​റെ സീ​റ്റു​ക​ളും കാ​ലി​യാ​ണ്.

ഇ​ന്ത്യ​യി​ൽ സ്​​ഥി​ര​താ​മ​സ​ക്കാ​രാ​യ 60 വ​യ​സ്സ്​​ ക​ഴി​ഞ്ഞ​വ​ർ​ക്കാ​ണ് ഇ​ക്ക​ണോ​മി ക്ലാ​സ്​ ടി​ക്ക​റ്റ് നി​ര​ക്കി​ൽ 50 ശ​ത​മാ​നം ഇ​ള​വ്. യാ​ത്ര ചെ​യ്യു​ന്ന​തിെൻറ മൂ​ന്ന് ദി​വ​സം മു​മ്പ് മാ​ത്രം ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​ന്ന​വ​ർ​ക്കാ​ണി​ത്​. വ​യോ​ജ​ന​ങ്ങ​ൾ​ക്കൊ​പ്പം സ​ഹാ​യി​ക​ളാ​യി പോ​കാ​നും യാ​ത്ര​ക്കാ​രു​ണ്ടാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. സാ​ധാ​ര​ണ ഡി​സം​ബ​റി​ൽ എ​യ​ർ​ഇ​ന്ത്യ​യു​ടെ പ്ര​ത്യേ​ക പാ​ക്കേ​ജു​ക​ൾ ആ​ഭ്യ​ന്ത​ര സ​ഞ്ചാ​രി​ക​ളെ കൂ​ടു​ത​ലാ​യി ആ​ക​ർ​ഷി​ക്കാ​റു​ണ്ട്.

ഹോ​ട്ട​ലു​ക​ളും നി​ര​ക്കു കു​റ​ക്കാ​ൻ ത​യാ​റാ​ണെ​ങ്കി​ലും പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്കാ​ൻ വേ​ണ്ട​ത്ര യാ​ത്ര​ക്കാ​രെ കി​ട്ടു​ന്നി​ല്ലെ​ന്നാ​ണ് വി​മാ​ന​ക്ക​മ്പ​നി​ക​ൾ പ​റ​യു​ന്ന​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.