സി.ബി.എസ്.ഇ ഓൺ-സ്ക്രീൻ മാർക്കിങ് പ്രശ്നം: ഗ്രേസ് മാർക്ക് നൽകാനാകില്ലെന്ന് കേന്ദ്ര സർക്കാർ

ന്യൂ​ഡ​ൽ​ഹി: സി.​ബി.​എ​സ്.​ഇ 12ാം ക്ലാ​സ് പ​രീ​ക്ഷ​ക​ളു​ടെ ഓ​ൺ-​സ്ക്രീ​ൻ മാ​ർ​ക്കി​ങ് (ഒ.​എ​സ്.​എം) മൂ​ല്യ​നി​ർ​ണ​യ​ത്തി​ലെ അ​പാ​ക​ത​ക​ളു​ടെ പേ​രി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഗ്രേ​സ് മാ​ർ​ക്ക് ന​ൽ​കാ​നാ​വി​ല്ലെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ. മൂ​ല്യ​നി​ർ​ണ​യ​ത്തി​ലെ പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നാ​യി ഒ​രാ​ഴ്ച സ​മ​യം ന​ൽ​കി​യി​രു​ന്ന​താ​യും 1.68 ല​ക്ഷ​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും ചീ​ഫ് ജ​സ്റ്റി​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന് മു​മ്പാ​കെ സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി.

സാ​ങ്കേ​തി​ക ത​ട​സ്സ​ങ്ങ​ളും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ പോ​രാ​യ്മ​ക​ളും കാ​ര​ണം പ​ല വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പോ​ർ​ട്ട​ലി​ൽ പ്ര​വേ​ശി​ക്കാ​നോ തി​രു​ത്തി​യ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ ല​ഭി​ക്കാ​നോ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന് ഹ​ര​ജി​ക്കാ​ർ വാ​ദി​ച്ചു. മ​റ്റു മ​ത്സ​ര പ​രീ​ക്ഷ​ക​ളി​ൽ വി​ജ​യി​ച്ചി​ട്ടും ബോ​ർ​ഡ് പ​രീ​ക്ഷ​യി​ലെ കു​റ​ഞ്ഞ മാ​ർ​ക്ക് കാ​ര​ണം നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി. വി​ഷ​യ​ത്തി​ൽ സാ​ങ്കേ​തി​ക ത​ട​സ്സ​ങ്ങ​ൾ മൂ​ല​മു​ണ്ടാ​യ പ്ര​യാ​സ​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ വി​ശ​ദീ​ക​രി​ച്ച് സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ക്കാ​ൻ സു​പ്രീം​കോ​ട​തി സ​ർ​ക്കാ​റി​ന് നി​ർ​ദേ​ശം ന​ൽ​കി. അ​പാ​ക​ത​മൂ​ലം അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ൻ ക​ഴി​യാ​ത്ത​വ​രു​െ​ട വി​വ​ര​ങ്ങ​ൾ കൈ​മാ​റാ​ൻ ബെ​ഞ്ച് ഹ​ര​ജി​ക്കാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. അ​ന്വേ​ഷ​ണ സ​മി​തി​യു​ടെ ത​ൽ​സ്ഥി​തി റി​പ്പോ​ർ​ട്ട് കോ​ട​തി പ​രി​ശോ​ധി​ച്ചു​വ​രു​ക​യാ​ണ്.

Tags:    
News Summary - CBSE on-screen marking issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.