സിവിൽ ജഡ്ജി: അഭിഭാഷക പരിചയം മൂന്നിൽനിന്ന് ഒരുവർഷമാക്കി സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: ജ​ഡ്‍ജി​യാ​യി നി​യ​മ​നം നേ​ടി ജു​ഡീ​ഷ്യ​ൽ സേ​വ​ന രം​ഗ​ത്തേ​ക്ക് ക​ട​ക്കാ​ൻ അ​ഭി​ഭാ​ഷ​ക​വൃ​ത്തി​യി​ലെ പ​രി​ച​യം മൂ​ന്ന് വ​ർ​ഷ​ത്തി​ൽ​നി​ന്ന് ഒ​രു വ​ർ​ഷ​മാ​യി കു​റ​ച്ച് സു​പ്രീം​കോ​ട​തി. അ​ഭി​ഭാ​ഷ​ക​വൃ​ത്തി നി​ർ​ബ​ന്ധ​മാ​ക്കി​യ 2025 മേ​യ് മാ​സ​ത്തി​ലെ ഉ​ത്ത​ര​വ് കോ​ട​തി ശ​രി​വെ​ച്ചു.

ജു​ഡീ​ഷ്യ​ൽ സ​ർ​വി​സ് പ​രീ​ക്ഷ വി​ജ​യി​ക്കു​ന്ന​വ​ർ സം​സ്ഥാ​ന ജു​ഡീ​ഷ്യ​ൽ അ​ക്കാ​ദ​മി​യി​ൽ ഒ​രു വ​ർ​ഷ​ത്തെ തീ​വ്ര​പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണം. തു​ട​ർ​ന്ന് ജി​ല്ല ജ​ഡ്‍ജി​ക്ക് കീ​ഴി​ലും ഹൈ​കോ​ട​തി ജ​ഡ്‍ജി​യു​ടെ കീ​ഴി​ലും ആ​റു​മാ​സം വീ​തം ക്ല​ർ​ക്കാ​യും ജോ​ലി ചെ​യ്യ​ണം. പു​തി​യ ച​ട്ട​ത്തി​ലേ​ക്ക് മാ​റാ​ൻ 2027 മാ​ർ​ച്ച് 31 വ​രെ സ​മ​യം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. 2027 ഏ​പ്രി​ൽ ഒ​ന്ന് മു​ത​ലാ​ണ് അ​ത് ബാ​ധ​ക​മാ​കു​ക.

നി​യ​മി​ച്ചാ​ൽ തു​ട​ക്കം ട്രെ​യി​നി ജു​ഡീ​ഷ്യ​ൽ ഓ​ഫി​സ​ർ ത​സ്തി​ക​യി​ൽ ആ​യി​രി​ക്കും. തു​ട​ർ​ന്ന് സം​സ്ഥാ​ന ജു​ഡീ​ഷ്യ​ൽ അ​ക്കാ​ദ​മി​യി​ലെ ഒ​രു വ​ർ​ഷ​ത്തെ പ​രി​ശീ​ല​നം ക​ഴി​ഞ്ഞാ​ൽ ഒ​രു വ​ർ​ഷ​ത്തെ അ​ഭി​ഭാ​ഷ​ക​വൃ​ത്തി​ക്ക് ത​ത്തു​ല്യ​മാ​യി​രി​ക്കു​മെ​ന്നും ഉ​ത്ത​ര​വ് വ്യ​ക്ത​മാ​ക്കി. ഫ​സ്റ്റ് ക്ലാ​സ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റി​ന്‍റെ പ​കു​തി ശ​മ്പ​ള​മാ​ണ് പ​രി​ശീ​ല​ന കാ​ല​യ​ള​വി​ൽ ട്രെ​യി​നി ജു​ഡീ​ഷ്യ​ൽ ഓ​ഫി​സ​റി​ന് ല​ഭി​ക്കു​ക. മേ​ൽ​പ​റ​ഞ്ഞ നി​ബ​ന്ധ​ന​ക​ൾ 2027ന് ​ശേ​ഷം അ​പേ​ക്ഷി​ക്കു​ന്ന​വ​ർ​ക്കാ​ണ് ബാ​ധ​ക​മാ​കു​ക.

Tags:    
News Summary - Civil Judge: Supreme Court reduces experience from three years to one year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.