ജന്തർമന്തർ പ്രക്ഷോഭം സംവിധാനത്തിന്റെ പരാജയം തുറന്നുകാട്ടുന്നുവെന്ന് ആർ.എസ്.എസ്

വി​ശാ​ഖ​പ​ട്ട​ണം: ജ​ന്ത​ർ​മ​ന്ത​റി​ലെ വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭം ഭ​ര​ണ സം​വി​ധാ​ന​ത്തി​ലെ പ​രാ​ജ​യ​ങ്ങ​ളാ​ണ് പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​തെ​ന്നും മൂ​ല്യ​ച്യു​തി മാ​ത്ര​മ​ല്ല കാ​ര​ണ​മാ​യ​തെ​ന്നും ആ​ർ.​എ​സ്.​എ​സ്. ഈ ​വീ​ഴ്ച​ക​ൾ പ​രി​ഹ​രി​ക്കാ​ൻ ഭ​ര​ണ​കൂ​ടം നി​ർ​ബ​ന്ധ​മാ​യും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. രാ​ജ്യ​ത്തു​ട​നീ​ളം സം​വി​ധാ​ന​ത്തി​ൽ കു​റ​വു​ക​ളു​ണ്ടെ​ങ്കി​ലും ന​ശീ​ക​ര​ണം വ​രു​ത്തി മാ​റ്റം കൊ​ണ്ടു​വ​രാ​നാ​കി​ല്ലെ​ന്നും വി​ശാ​ഖ​പ​ട്ട​ണ​ത്ത് ആ​ർ.​എ​സ്.​എ​സ് ത്രി​ദി​ന കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി യോ​ഗ​മാ​യ ‘സ​മ​ന്വ​യ ഭൈ​ഠ​കി’​നു ശേ​ഷം നേ​താ​വ് സി.​ആ​ർ. മു​കു​ന്ദ പ​റ​ഞ്ഞു. അ​തി​ദ്രു​തം മാ​റു​ന്ന പു​തി​യ സ​മൂ​ഹ​ത്തി​ൽ വി​ദ്യാ​ഭ്യാ​സം, തൊ​ഴി​ൽ, സ്വ​പ്ന​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം വി​ശാ​ല​മാ​യ സം​വാ​ദ വി​ഷ​യ​ങ്ങ​ളാ​ണ്.

വെ​ല്ലു​വി​ളി​ക​ൾ നി​ർ​മാ​ണാ​ത്മ​ക​മാ​യി ​കൈ​കാ​ര്യം ചെ​യ്യ​പ്പെ​ട​ണം. സ​മൂ​ഹ​വും സ​ർ​ക്കാ​റും പ​ര​സ്പ​രം സ​ഹ​ക​രി​ക്ക​ണം. നീ​റ്റ് വി​ഷ​യ​ത്തി​ൽ ക​ണ്ട​പോ​ലെ സം​വി​ധാ​ന​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ യു​വ സ​മൂ​ഹ​ത്തി​ൽ മൊ​ത്ത​ത്തി​ൽ ആ​ശ​ങ്ക നി​ല​നി​ൽ​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ചി​ല വി​ഭാ​ഗ​ങ്ങ​ളു​ടെ ജ​ന​സം​ഖ്യ കു​ത്ത​നെ ഉ​യ​രു​ക​യും മ​റ്റു​ള്ള​വ​യു​ടെ​ത് കു​റ​യു​ക​യും ചെ​യ്യു​ന്ന​ത് രാ​ജ്യ​ത്തി​ന്റെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്നു​വെ​ന്നും അ​ത് യോ​ഗം ച​ർ​ച്ച ചെ​യ്തെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു. നീ​റ്റ് അ​ട​ക്കം പ​രീ​ക്ഷ​ക​ളി​ലെ വ​ൻ വീ​ഴ്ച​ക​ൾ​ക്കെ​തി​രെ ജൂ​ൺ 20ന് ​കോ​ക്രോ​ച്ച് ജ​ന​ത പാ​ർ​ട്ടി ന​യി​ച്ച പ്ര​ക്ഷോ​ഭം വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ന്റെ രാ​ജി​യി​ൽ ക​ലാ​ശി​ച്ചി​രു​ന്നു. 

Tags:    
News Summary - RSS says the Jantar Mantar protest exposes the failure of the system

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.