സസ്പെൻഡ് ചെയ്യപ്പെട്ട എം.പിമാരുടെ 71 ചോദ്യങ്ങൾ റദ്ദാക്കി സർക്കാർ

ന്യൂഡൽഹി: സസ്പെൻഡ് ചെയ്യപ്പെട്ട പ്രതിപക്ഷ എം.പിമാർ ദിവസങ്ങൾക്ക് മുന്നേ പാർലമെന്റിൽ ഉന്നയിച്ച ചോദ്യങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കി സർക്കാർ. സസ്പെൻഷനിലായ 92 എം.പിമാരിൽ ഉൾപ്പെട്ടവർ ചോദിച്ച 71 ചോദ്യങ്ങളാണ് ഒഴിവാക്കിയതായി സഭ വെബ്​സൈറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

ലോക്‌സഭയിൽ ആകെ 27 ചോദ്യങ്ങളും രാജ്യസഭയിൽ 44 ചോദ്യങ്ങളും ആണ് ഇത്തരത്തിൽ റദ്ദാക്കിയത്. ചുരുങ്ങിയത് 15ദിവസം മുമ്പ് സമർപ്പിച്ചവയാണ് ഈ ചോദ്യങ്ങൾ. ഇന്ന് ഉത്തരം നൽകാനായി ലിസ്‌റ്റ് ചെയ്‌തവയാണ് ഇവ. ഇതിനോടകം ഇവയ്ക്കുള്ള മറുപടികളും അതത് മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ടാകും. എന്നാൽ, സസ്​പെൻഷൻ ചൂണ്ടിക്കാട്ടി ഈ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ രക്ഷപ്പെടാനാണ് കേന്ദ്രസർക്കാർ ശ്രമം.

ലോക്സഭ സുരക്ഷ വീഴ്ചയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് പ്ലക്കാർഡുകളുമായി എം.പിമാർ സഭക്കകത്ത് പ്രതിഷേധിച്ചതിനാണ് കൂട്ടത്തോടെ സസ്​പെൻഡ് ചെയ്തത്. നേരത്തെ

ഒമ്പത് കോൺഗ്രസ് എം.പിമാരടക്കം 13 എം.പിമാരെ സസ്പെൻഡ് ചെയ്തതിനു പിന്നാലെയാണ് ഇന്നലെ 79 പേരെ കൂടി പുറത്താക്കിയത്. ഇതോടെ സസ്​പെൻഡ് ചെയ്യപ്പെട്ട പ്രതിപക്ഷ എം.പിമാരുടെ എണ്ണം 92 ആയി.

രാജ്യഭയിൽ നിന്ന് 35 പേർക്കാണ് സസ്പെൻഷൻ. നേരത്തേ രാജ്യസഭ എം.പി ഡെറിക് ഒബ്രിയനെ സസ്പെൻഡ് ചെയ്തിരുന്നു. എം.പിമാരായ അധിർ രഞ്ജൻ ചൗധരി, ഗൗരവ് ഗോഗോയ്, കല്യാൺ ബാനർജി, കാകോളി ഘോഷ് ദസ്‍തിദാർ, സുഗത റോയ്, സതാബ്ദി റോയ്, എ. രാജ, ദയാനിധി മാരൻ എന്നിവരാണ് ലോക്സഭയിൽനിന്ന് സസ്​പെൻഡ് ചെയ്യപ്പെട്ടവരുടെ പട്ടികയിലുള്ളത്. രാജ്യസഭയിൽ നിന്ന് ജയ്റാം രമേഷ്, രൺദീപ് സിങ് സുർജേവാല, കനിമൊഴി, മനോജ് കുമാർ ഝാ എന്നിവരാണ് പുറത്തായത്.

പ്ലക്കാർഡുകൾ കാണിച്ചതിനും അച്ചടക്കമില്ലാതെ പെരുമാറിയതിനുമാണ് നടപടി. പാർലമെന്റ് അതിക്രമത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും മറുപടി പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും പാർലമെന്റിൽ അതിന്റെ പേരിൽ ചർച്ച ആവശ്യമില്ലെന്നും കഴിഞ്ഞ ദിവസം മോദി പറഞ്ഞിരുന്നു. എന്നാൽ അക്രമികൾക്ക് പാസ് നൽകിയ ബി.ജെ.പി എം.പി പ്രതാപ് സിംഹയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി വിശദീകരണം നൽകാതെ മോദി ഒളിച്ചോടുകയാണ് എന്നായിരുന്നു പ്രതിപക്ഷ ആരോപണം.

ആദ്യം സസ്​പെൻഡ് ചെയ്ത 13 എം.പിമാർക്കെതിരായ നടപടി പിൻവലിക്ക​ണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. കോൺഗ്രസ് എം.പിമാരായ മുഹമ്മദ് ജുവൈദ്, ഹൈബി ഈഡൻ, ബെന്നി ബെഹ്നാൻ, ഡീൻ കുര്യാക്കോസ്, സി.പി.ഐയുടെ എസ്. വെങ്കിടേശ്വൻ എന്നിവരാണ് പാർലമെന്റിന്റെ പടികളിൽ കുത്തിയിരുന്ന് പ്ലക്കാർഡുകളുമേന്തി പ്രതിഷേധിച്ചത്.

ലോക്സഭയിൽനിന്ന് തിങ്കളാഴ്ച സസ്​പെൻഡ് ചെയ്യപ്പെട്ടവർ

കോ​ൺ​ഗ്ര​സ്

1. അ​ധീ​ർ ര​ഞ്ജ​ൻ ചൗ​ധ​രി

2. ഗൗ​ര​വ് ഗൊ​ഗോ​യി

3. കെ. ​മു​ര​ളീ​ധ​ര​ൻ

4. ആ​ന്റോ ആ​ന്റ​ണി

5. കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്

6. രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ

7. തി​രു​വ​ക്ക​ര​ശ്

8. ഡോ. ​അ​മ​ർ സി​ങ്

9. അ​ബ്ദു​ൽ ഖാ​ലി​ഖ്

10. ഡോ. ​കെ. ജ​യ​കു​മാ​ർ

11. വി​ജ​യ് വ​സ​ന്ത്

തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്:

12. ക​ല്യാ​ൺ ബാ​ന​ർ​ജി

13. സൗ​ഗ​ത റാ​യ്

14. പ്ര​സൂ​ൻ ബാ​ന​ർ​ജി

15. അ​പൂ​ർ​വ ​പോ​ഥാ​ർ

16. അ​സി​ത് കു​മാ​ർ മാ​ൽ

17. പ്ര​തി​മ മൊ​ണ്ഡ​ൽ

18. കാ​കൊ​ലി ഘോ​ഷ്

19. സു​നി​ൽ മൊ​ണ്ഡ​ൽ

20. ശ​താ​ബ്ദി റോ​യ്

ഡി.​എം.​കെ:

21. ടി.​ആ​ർ. ബാ​ലു,

22. എ. ​രാ​ജ

23. ദ​യാ​നി​ധി മാ​ര​ൻ

24. സി.​എ​ൻ. അ​ണ്ണാ​ദു​രൈ

25. ഡോ. ​ടി. സു​മ​തി

26. കെ. ​വീ​ര​സ്വാ​മി

27. പ​ള​നി മാ​ണി​ക്യം

28. എ​സ്എ. രാ​മ​ലിം​ഗം

29. ഗ​ണേ​ഷ് സെ​ൽ​വം

മു​സ്‍ലിം ലീ​ഗ്

30. ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ

31. കെ. ​ന​വാ​സ് ക​നി

ആ​ർ.​എ​സ്.​പി

32. എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ

ജെ.​ഡി.​യു

33. കൗ​​ശ​ലേ​ന്ദ് കു​മാ​ർ

രാജ്യസഭയിൽനിന്ന് തിങ്കളാഴ്ച സസ്​പെൻഡ് ചെയ്യപ്പെട്ടവർ

കോ​ൺ​ഗ്ര​സ്

1. കെ.​സി. വേ​ണു​ഗോ​പാ​ൽ

2. പ്ര​മോ​ദ് തി​വാ​രി

3. ജ​യ​റാം ര​മേ​ശ്

4. അ​മീ യാ​ഗ്നി​ക്

5. ന​ര​ൻ​ഭാ​യ് ജെ ​ര​ത്‍വ

6. സ​യ്യി​ദ് നാ​സ​ർ ഹു​സൈ​ൻ

7. ശ​ക്തി സി​ങ് ഗോ​ഹി​ൽ

8. ര​ൺ​ദീ​പ് സി​ങ് സു​ർ​ജെ​വാ​ല

9. ഫൂ​ലോ​ദേ​വി ന​ഥാം

10. ജെ.​ബി. മേ​ത്ത​ർ

11. ഇം​റാ​ൻ പ്ര​താ​പ് ഗ​ഢി

12. ര​ജ​നി പാ​ട്ടീ​ൽ

13. ര​ഞ്ജി​ത് ര​ഞ്ജ​ൻ

14. ഡോ. ​ഹ​നു​മ​ന്ത​യ്യ

15. നീ​ര​ജ് ഡ​ങ്കി

16. രാ​ജ്മ​ണി പ​ട്ടേ​ൽ

17. ജി.​സി. ച​ന്ദ്ര​ശേ​ഖ​ർ

18. കു​മാ​ർ കേ​ത്ക​ർ

തൃ​ണ​മൂ​ൽ കോ​ൺ​​​​ഗ്ര​സ്

19. സു​ഖേ​ന്ദു ശേ​ഖ​ർ റോ​യ്

20. മു​ഹ​മ്മ​ദ് ന​ദീ​മു​ൽ ഹ​ഖ്

21. അ​ധി​ർ​ര​ഞ്ജ​ൻ വി​ശ്വാ​സ്

22. ഡോ. ​ശാ​ന്ത​നു സെ​ൻ

23. മൗ​സം നൂ​ർ

24. പ്ര​കാ​ശ് സി​ങ് ബ​റാ​യി​ക്

25. സ​മീ​റു​ൽ ഇ​സ്‍ലാം

ഡി.​എം.​കെ

26. ഡോ. ​ക​നി​മൊ​ഴി സോ​മു

27. എ​ൻ.​ആ​ർ. ഇ​ള​ങ്കോ

28. ആ​ർ. ഗി​രി​രാ​ജ​ൻ

29 എം. ​മു​ഹ​മ്മ​ദ് അ​ബ്ദു​ല്ല

30. എം. ​ഷ​ൺ​മു​ഖം

സി.​പി.​എം

31. ഡോ. ​വി. ശി​വ​ദാ​സ​ൻ

32. ജോ​ൺ​ ബ്രി​ട്ടാ​സ്

33. എ.​എ. റ​ഹീം

സി.​പി.​ഐ

34. ബി​നോ​യ് വി​ശ്വം

35. പി.​ ​സ​​ന്തോ​ഷ് കു​മാ​ർ

കേ​ര​ള കോ​ൺ​ഗ്ര​സ്:

36. ജോ​സ് കെ ​മാ​ണി

സ​മാ​ജ്‍വാ​ദി പാ​ർ​ട്ടി

37. പ്ര​ഫ. രാം ​ഗോ​പാ​ൽ യാ​ദ​വ്

38. ജാ​വേ​ദ് അ​ലി ഖാ​ൻ

ആ​ർ.​ജെ.​ഡി:

39. പ്ര​ഫ. മ​​നോ​ജ് കു​മാ​ർ ഝാ

40. ​ഡോ. ഫ​യാ​സ് അ​ഹ്മ​ദ്

ജ​ന​ദാ​ദ​ൾ യു

41. ​രാം​നാ​ഥ് ഠാ​ക്കൂ​ർ

42. അ​നി​ൽ പ്ര​സാ​ദ് ഹെ​ഗ്ഡെ

എ​ൻ.​സി.​പി:

43. വ​ന്ദ​ന ച​വാ​ൻ

ജാ​ർ​ഖ​ണ്ഡ് മു​ക്തി മോ​ർ​ച:

44. ​മൗ​വ മാ​ജി

അ​ൻ​ച​ലി​ക് ഗ​ണ മോ​ർ​ച:-

45. അ​ജി​ത് കു​മാ​ർ ഭു​യാ​ൻ

സസ്​പെൻഡ് ചെയ്യപ്പെട്ടവരുടെ എണ്ണം പാർട്ടി തിരിച്ച്

കോ​ൺ​ഗ്ര​സ്-38

തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്-17

ഡി.​എം.​കെ-15

സി.​പി.​എം - 5

സി.​പി.​ഐ - 3

ഐ.​യു.​എം.​എ​ൽ-2

കേ​ര​ള കോ​ൺ​ഗ്ര​സ് -1

സ​മാ​ജ്‍വാ​ദി പാ​ർ​ട്ടി -2

ആ​ർ.​ജെ.​ഡി- 2

ജ​ന​താ​ദ​ൾ യു- 3

​ആ​ർ.​എ​സ്.​പി-1

ഝാ​ർ​ഖ​ണ്ഡ് മു​ക്തി​മോ​ർ​ച്ച-1

അ​ൻ​ച​ലി​ക് ഗ​ണ​മോ​ർ​ച്ച-1

എ​ൻ.​സി.​പി-1

Tags:    
News Summary - 71 Questions asked by MPs suspended from parliament are deleted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.