നിർമല സീതാരാമ​െൻറ ബജറ്റ്​ അവതരണം കാണാൻ മാതാപിതാക്കൾ പാർലമെൻറിൽ

ന്യൂഡൽഹി: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വനിത ധനമന്ത്രിയായ നിർമല സീതാരാമ​​​െൻറ കന്നി ബജറ്റ്​ അവതരണം നേരിട്ട്​ കാ ണാൻ മാതാപിതാക്കൾ പാർലമ​​െൻറിലെത്തി. നിർമലയുടെ അമ്മ സാവിത്രിയും പിതാവ്​ നാരായൺ സീതാരാമനും പത്തു മണിയോടെയാണ് ​ പാർല​െമൻറിലെത്തിയത്​.

ഇന്ദിരാഗാന്ധിക്ക്​ ശേഷം ബജറ്റ്​ അവതരിപ്പിക്കുന്ന വനിത ധനമന്ത്രിയാണ്​ നിർമല. ധനമന്ത്രിയായിരുന്ന മൊറാർജി ദേശായി രാജിവെച്ചതിനെ തുടർന്നാണ്​ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ധനകാര്യ മന്ത്രാലയത്തി​​​െൻറ അധികചുമതലയേറ്റെടുത്ത്​ ബജറ്റ്​ അവതിപ്പിച്ചത്​. 1970 ഫെബ്രുവരി 28നായിരുന്നു അത്​.

48 വർഷങ്ങൾക്ക്​ ശേഷമാണ്​ ധനമന്ത്രാലയത്തി​​​െൻറ മുഴുവൻ സമയ ചുമതലയുള്ള വനിത മന്ത്രി പാർലമ​​െൻറിൽ ബജറ്റ്​ അവതരിപ്പിക്കുന്നത്​. ഇന്ദിരാഗാന്ധിക്ക്​ ശേഷം പ്രതിരോധ മന്ത്രിയായ ആദ്യ വനിതയും നിർമല സീതാരാമനാണ്​. പ്രതിരോധമന്ത്രാലയത്തി​​​െൻറ സ്വാതന്ത്ര ചുമതല വഹിച്ച ആദ്യ വനിതാമന്ത്രിയെന്ന ഖ്യാതിയും നിർമലക്കുള്ളതാണ്​.

Tags:    
News Summary - Parents of Finance Minister Nirmala Sitharaman reached Parliament - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.