‘പനീറും പാലും വെജിറ്റേറിയനല്ല’; അഭിപ്രായവുമായി പ്രമുഖ ​ഡോക്ടർ, സോഷ്യൽ മീഡിയയിൽ വാക്പോര്

ന്യൂഡൽഹി: പാലും പനീറും സസ്യാഹാരമല്ലെന്ന വാദവുമായി ഇന്ത്യൻ ജേർണൽ ഓഫ് എത്തിക്‌സിന്റെ വർക്കിങ് എഡിറ്റർ ഡോ. സിൽവിയ കർപാഗം.

ഡോ. സുനിത സായംമാഗർ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച വെജിറ്റേറിയൻ താലി ഊണിന്റെ ഫോട്ടോ റീപോസ്റ് ചെയ്താണ് സിൽവിയ എക്സിൽ തന്റെ അഭിപ്രായം പങ്കുവച്ചത്.

വെള്ളരിക്ക, കാരറ്റ്, ഉള്ളി തുടങ്ങിയ പച്ചക്കറികളും പനീർ, തേങ്ങ, പരിപ്പ് എന്നിവയും അടങ്ങിയ ഭക്ഷണത്തിന്റെ ഫോട്ടോയാണ് സുനിത എക്സിൽ പങ്കുവച്ചത്.

പാലും പനീറും സസ്യാഹാരമല്ലെന്നും അവ ചിക്കനും ബീഫും മീനും പോലെ മൃഗങ്ങളിൽ നിന്നും ലഭിക്കുന്നതാണെന്നുമായിരുന്നു സിൽവിയയുടെ വാദം. പോസ്റ്റ് സമൂഹ മാധ്യമത്തിൽ വൻ ചർച്ചാവിഷയമായിരിക്കുകയാണ്. നിരവധി പേരാണ് ഇതിനെ വിമർശിച്ചും അനുകൂലിച്ചും രംഗത്തെത്തിയത്.

പാലും പനീറും മറ്റു പാലുൽപന്നങ്ങളും സസ്യാഹാരമാണെന്നും അതിനായി ഒരു മൃഗങ്ങളെയും കൊല്ലുന്നില്ലെന്നുമായിരുന്നു സിൽവിയയുടെ വാദത്തെ എതിർക്കുന്നവരുടെ പ്രധാന പോയന്റ്.

‘അങ്ങനെയെങ്കിൽ മുട്ട എങ്ങനെ നോൺ വെജ് ആവും?’ എന്നായിരുന്നു സിൽവിയയുടെ മറു ചോദ്യം. ഇത് വാക്പോരിൽ കൂടുതൽ എരിവു പകരുകയായിരുന്നു.

Tags:    
News Summary - 'Paneer and milk are not veg': Doctor’s remark triggers online storm over dietary classifications

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.