കൊൽക്കത്ത: പശ്ചിമബംഗാളിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തുടങ്ങിയ സംഘർഷം കൂടുതൽ രൂക്ഷമാകുന്നു. സംസ്ഥാനത്തെ കൂച്ച് ബിഹാറിലെ ദിൻഹാതയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ ബന്ധു കൊല്ലപ്പെട്ടു. ശംഭു ദാസ് എന്നയാളാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി അജ്ഞാതരെത്തി ഇയാളെ വെട്ടിക്കൊല്ലുകയായിരുന്നു.
ശംഭു ദാസിന്റെ ബന്ധു വിശാഖ ദാസ് കിസ്മത് ദാഗ്രാമിൽ നിന്നുള്ള ബി.ജെ.പി സ്ഥാനാർഥിയാണ്. അക്രമം നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് മൃതദേഹം കണ്ടെത്താനായത്. തൃണമൂൽ കോൺഗ്രസാണ് കൊലപാതകത്തിന് പിന്നിലെന്ന് ബി.ജെ.പി ആരോപിച്ചു.
ബംഗാളിൽ കഴിഞ്ഞ ദിവസം തൃണമൂൽ കോൺഗ്രസ് നേതാവും കൊല്ലപ്പെട്ടിരുന്നു. സുജാപുരിൽ തൃണമൂൽ പ്രാദേശികനേതാവ് മുസ്തഫ ഷെയ്‌ക്കാണ് കൊല്ലപ്പെട്ടത്. കോൺഗ്രസ് പ്രവർത്തകരാണ് മുസ്തഫയെ കൊലപ്പെടുത്തിയതെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.