മൂന്നാം കുഞ്ഞിനെ ദത്തു നൽകിയാലും രണ്ടു​ കുട്ടി നിയമം ബാധകം -സുപ്രീംകോടതി

ന്യൂഡൽഹി: മൂന്നു​ കുട്ടികളുള്ളവർക്ക്​ പഞ്ചായത്ത്​ അംഗത്വം നിരോധിക്കുന്ന നിയമം മൂന്നാമത്തെ കുഞ്ഞിനെ ദത്തു നൽകിയവർക്കും ബാധകമെന്ന്​ സുപ്രീംകോടതി. ഒഡിഷ, ഗുജറാത്ത്​ ഉൾപ്പെടെ സംസ്​ഥാനങ്ങളിലാണ്​ രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക്​ പഞ്ചായത്ത്​ അംഗമായും സർപഞ്ച്​ ആയും മത്സരിക്കാൻ വിലക്കുള്ളത്​. മൂന്നാമത്തെ കുഞ്ഞ്​ പിറക്കുന്നതോടെ നിലവിലെ അംഗത്വം റദ്ദാക്കപ്പെടുകയും ചെയ്യും.

മൂന്നാമത്തെ കുഞ്ഞിനെ ദത്തുനൽകിയിട്ടുണ്ടെന്നും അതിനാൽ വിലക്ക്​ ബാധകമാക്കരുതെന്നും കാണിച്ച്​ ഒഡിഷയിലെ സർപഞ്ച്​ നൽകിയ കേസി​ൽ വിധിപറയവെ സുപ്രീംകോടതിയാണ്​ സുപ്രധാന ഉത്തരവ്​ പുറപ്പെടുവിച്ചത്​. മൂന്നു​ കുട്ടികളുള്ളവർ പഞ്ചായത്ത്​ പ്രതിനിധിയാകുന്നത്​ വിലക്കാൻ ഉദ്ദേശിച്ചാണ്​ പഞ്ചായത്ത്​രാജ്​ നിയമത്തിലെ വ്യവസ്​ഥയെന്നും ദത്തുനൽകിയാലും ഇത്​ ബാധകമാണെന്നും ചീഫ്​ ജസ്​റ്റിസ്​ രഞ്​ജൻ ഗൊഗോയ്​, ജസ്​റ്റിസുമാരായ എസ്​.കെ. കൗൾ, കെ.എം. ജോസഫ്​ എന്നിവരടങ്ങിയ ബെഞ്ച്​ വിധിച്ചു. കുടുംബത്തിൽ കൂടുതൽ കുട്ടികളുണ്ടാകുന്നത് നിരുത്സാഹപ്പെടുത്തുകകൂടി നിയമത്തി​​​െൻറ ലക്ഷ്യമാണെന്നും ബെഞ്ച്​ വ്യക്​തമാക്കി.

Tags:    
News Summary - Panchayat Member Third Child Supreme Court -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.