ജൂൺ അവസാനത്തോടെ പാനും ആധാറുമായി ലിങ്ക് ചെയ്യണം, ഇല്ലെങ്കിൽ അധിക ഫീസ്

ന്യൂഡൽഹി: ജൂൺ അവസാനത്തോടെ പാന്‍കാർഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ അധികഫീസ് നൽകേണ്ടിവരുമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് അറിയിച്ചു. ജൂൺ 30 ന് ശേഷം പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിന് 1000 രൂപയാണ് അധികമായി നൽകേണ്ടത്.

നികുതിദായകർ പാനും ആധാറും ബന്ധിപ്പിക്കുന്നതിന് 2022 ഏപ്രിൽ 1 മുതൽ മൂന്ന് മാസം വരെ 500 രൂപയും അതിനുശേഷം 1000 രൂപയും ഫീസായി നൽകണമെന്നാണ് വാർത്താകുറിപ്പിൽ പറയുന്നത്.

2023 മാർച്ച് 31-നകം പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ 2023 ഏപ്രിൽ 1 മുതൽ കാർഡ് പ്രവർത്തനരഹിതമാകുമെന്ന് നേരത്തെ ടാക്സ് ഡിപാർട്ട്മെന്‍റ് അറിയിച്ചിരുന്നു. പാന്‍ പ്രവർത്തനരഹിതമായാൽ ആദായനികുതിയടക്കാനും ബാങ്ക് അക്കൗണ്ട് തുടങ്ങാനും മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം നടത്താനും സാധിക്കില്ല.

Tags:    
News Summary - PAN-Aadhaar link should be done by June-end; after July 1 it will cost you more

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.