കണ്ണൂർ: പഴനി പീഡനക്കേസിൽ പരാതിക്കാർക്കെതിരെ ആരോപണവുമായി ലോഡ്ജ് ഉടമ. പരാതിക്കാരായ യുവതിയും ഭർത്താവും മുറിയെടുത്തത് അമ്മയും മകനുമെന്ന പേരിലെന്ന് ലോഡ്ജ് ഉടമ മുത്തു പറഞ്ഞു.
കഴിഞ്ഞ19ാം തിയതി അമ്മയും മകനുമെന്ന് പറഞ്ഞാണ് പരാതിക്കാർ മുറി എടുത്തത്. മദ്യപാനത്തെ തുടർന്ന് തൊട്ടടുത്ത ദിവസം ഇരുവരും തമ്മിൽ മുറിയിൽ പ്രശ്നമുണ്ടായി. സ്ത്രീ ഇറങ്ങിപ്പോയി. ഭർത്താവ് പിന്നാലെ ഇറങ്ങിപ്പോയി. പിന്നീട് 25ാം തിയതി ആണ് ഇവർ തിരിച്ചെത്തുന്നത്. തുടർന്ന് ആധാർ കാർഡ് വാങ്ങി തിരികെ പോയി. ആധാർ കാർഡ് തിരികെ വാങ്ങി മടങ്ങുമ്പോൾ വീട്ടമ്മ ആരോഗ്യവതിയായിരുന്നുവെന്നും ലോഡ്ജ് ഉടമ പറഞ്ഞു.
ആറാം തീയതി പൊലീസാണെന്ന് പറഞ്ഞ് വിളിച്ച് പണം ആവശ്യപ്പെട്ടു. പുലർച്ചെ അഞ്ച് മണിക്കാണ് കോൾ വന്നത്. കുടുംബത്തെ തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ലോഡ്ജ് ഉടമ ആരോപിച്ചു.
പഴനിയിൽ തീർഥാടനത്തിന് പോയ തലശേരി സ്വദേശിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തെന്നാരോപിച്ചാണ് ഇവരുടെ ഭർതതാവ് പരാതി നൽകിയത്. ഭർത്താവിനെ മർദിച്ച് അവശനാക്കിയ ശേഷമായിരുന്നു യുവതിക്ക് നേരെയുള്ള ക്രൂരത. ഗുരുതരമായി പരുക്കേറ്റ യുവതി തിരിച്ച് നാട്ടിൽ എത്തിയ ശേഷം പരിയാരം മെഡിക്കൽ കോളജിൽ ചികിത്സ തേടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.