'ആവർത്തിച്ച് പറഞ്ഞിട്ടും പിന്മാറിയില്ല'; പാക് നുഴഞ്ഞുകയറ്റക്കാരനെ വധിച്ച് ബി.എസ്.എഫ്

ഗാന്ധി നഗർ: ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച പാകിസ്താൻ സ്വദേശിയെ ബി.എസ്.എഫ് വധിച്ചു. ഗുജറാത്തിലെ ബനാസ്‌കന്ത ജില്ലയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.

അന്താരാഷ്ട്ര അതിർത്തി കടന്ന് അതിർത്തി വേലിയിലേക്ക് നീങ്ങുന്ന പാകിസ്താൻ പൗരന് അതിർത്തി സുരക്ഷ സേന (ബി.എസ്.എഫ്) ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ മുന്നറിയിപ്പ് അവഗണിച്ച് വീണ്ടും നുഴഞ്ഞു കയറാൻ ശ്രമിച്ചതിനെ തുടർന്നാണ് ബി.എസ്.എഫ് നുഴഞ്ഞു കയറ്റക്കാരനെ വധിച്ചതെന്ന് സുരക്ഷ സേന പ്രസ്താവനയിലൂടെ അറിയിച്ചു.

ഓപ്പറേഷൻ സിന്ദൂറിനുശേഷം അതിർത്തിയിൽ കനത്ത സുരക്ഷയാണ് സൈന്യം ഏർപെടുത്തിയിരിക്കുന്നത്.

ഏപ്രിൽ 22 ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് മേയ് ഏഴിന് സൈന്യം തിരിച്ചടിച്ചിരുന്നു. നിരവധി പാകിസ്താൻ ഡ്രോണുകളെ നിർവീര്യമാക്കുകയും പാക്കിസ്താൻ വ്യോമതാവളങ്ങൾ വിജയകരമായി സൈന്യം നശിപ്പിക്കുകയും ചെയ്തു.

Tags:    
News Summary - Pakistani Intruder Trying To Enter India Shot Dead By Border Forces In Gujarat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.