ക​ർ​താ​ർ​പു​ർ ഇ​ട​നാ​ഴി: പാകിസ്താൻ പുറത്തിറക്കിയ വിഡിയോ വിവാദത്തിൽ

ന്യൂഡൽഹി: ക​ർ​താ​ർ​പു​ർ ഇ​ട​നാ​ഴി പ്രഖ്യാപനത്തിന്‍റെ ഭാഗമായി പാകിസ്താൻ സർക്കാർ പുറത്തിറക്കിയ വിഡിയോ വിവാദ ത്തിൽ. ഖലിസ്ഥാൻ തീവ്രവാദികളായ ജർനൈൽ സിങ് ഭിദ്രൻവാല, മേജർ ജനറൽ ഷബേഗ് സിങ്, അംരിക് സിങ് ഖൽസ എന്നിവരുടെ ചിത്രങ്ങൾ വ ിഡിയോയിൽ കാണുന്നതാണ് വിവാദത്തിന് വഴിവെച്ചത്. 1984ൽ സുവർണ ക്ഷേത്രത്തിൽ ഇന്ത്യൻ സേന നടത്തിയ ബ്ലൂ സ്റ്റാർ ഒാപ്പറേഷ നിൽ മൂവരെയും വധിച്ചിരുന്നു.

അതേസമയം, ഗുരുദ്വാര ജനം അസ്താൻ, നാൻകാന സാഹിബ്, ഗുരുനാനാക്കിന്‍റെ ജന്മസ്ഥലം എന്ന ിവ അടക്കം പാകിസ്താനിലെ വിവിധ ഗുരുദ്വാരകൾ സിഖ് തീർഥാടകർ സന്ദർശിക്കുന്നതും വിഡിയോയിലുണ്ട്. പ്രധാനമന്ത്രി ഇംറാ ൻ ഖാന്‍റെ പ്രത്യേക നിർദേശ പ്രകാരം പാക് വാർത്താവിനിമയ -പ്രക്ഷേപണ മന്ത്രാലയമാണ് വിഡിയോ തയാറാക്കിയത്.

ഗു​രു ​നാ​നാ​ക്കിന്‍റെ 550ാം ജ​ന്മ​ദി​നം ന​വം​ബ​ർ 12ന്​​ ​ആ​ഘോ​ഷി​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യാ​ണ്​ ക​ർ​താ​ർ​പു​ർ ഇ​ട​നാ​ഴിയുടെ ഉ​ദ്​​ഘാ​ട​നം നടക്കുന്നത്. ഇ​ട​നാ​ഴി​യു​ടെ പാ​കി​സ്​​താ​നിലെ ഉ​ദ്​​ഘാ​ട​നം ന​വം​ബ​ർ ഒ​മ്പ​തി​ന്​ പ്ര​ധാ​ന​മ​ന്ത്രി ഇം​റാ​ൻ ഖാ​നാണ് നി​ർ​വ​ഹി​ക്കുക. ഇ​ന്ത്യ​യു​ടെ ഭാ​ഗ​ത്ത്​ തീ​ർ​ഥാ​ട​ക​ർ​ക്ക്​ ഒ​രു​ക്കി​യ സൗ​ക​ര്യ​ങ്ങ​ൾ ന​വം​ബ​ർ എ​ട്ടി​ന്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ദ്​​ഘാ​ട​നം ​ചെ​യ്യും.

സി​ഖ്​ മ​ത സ്ഥാ​പ​ക​നാ​യ ഗു​രു​നാ​നാ​ക്കി​​​​​​െൻറ ജ​​​ന്മ​​​സ്ഥ​​​ല​​​മാ​​​യ ഗു​​​രു​​​ദാ​​​സ്​​​​പു​​​രി​​​ൽ ​​​നി​​​ന്ന്​ നാ​​​ലു​ മീ​​​റ്റ​​​ർ അ​​​ക​​​ലെ​​​യാ​​​ണ്​ അ​​​​ദ്ദേ​​​ഹം അ​​​ന്ത്യ​​​വി​​​ശ്ര​​​മം​​ കൊ​​​ള്ളു​​​ന്ന ക​​​ർ​​​താ​​ർ​​​പു​​രി​​​ലെ ദ​​​ർ​​​ബാ​​​ർ സാ​​​ഹി​​​ബ്​ ഗു​​​രു​​​ദ്വാ​​​ര. സി​ഖ്​ തീ​ർ​ഥാ​ട​ക​ർ​ക്ക്​ വി​സ​യി​ല്ലാ​തെ പാ​കി​സ്​​താ​നി​ലെ ​​ക​ർ​​​താ​​ർ​​​പു​​ർ ദ​​​ർ​​​ബാ​​​ർ സാ​​​ഹി​​​ബ്​ ഗു​​​രു​​​ദ്വാ​​​ര സ​ന്ദ​ർ​ശി​ക്കാ​ൻ അ​വ​സ​രം ലഭിക്കും. വി​സ വേ​ണ്ടെ​ങ്കി​ലും പാ​സ്​​പോ​ർ​ട്ട്​ ക​രു​ത​ണം.

ദി​വ​സ​വും 5000 തീ​ർ​ഥാ​ട​ക​ർ​ക്ക്​ ഗു​രു​ദ്വാ​ര സ​ന്ദ​ർ​ശി​ക്കാം. ഇ​വ​ർ ഫീ​സി​ന​ത്തി​ൽ 20 ഡോ​ള​ർ​ (ഏ​ക​ദേ​ശം 1419 രൂ​പ) ന​ൽ​ക​ണം. ഗു​രു​ദ്വാ​ര സ​ന്ദ​ർ​ശി​ക്കു​ന്ന​വ​ർ പ​ര​മാ​വ​ധി 11,000 രൂ​പ​യും ഏ​ഴ്​ കി​ലോ ബാ​ഗേ​ജും മാ​ത്ര​മേ കൈ​യി​ൽ ക​രു​താ​ൻ പാ​ടു​ള്ളൂ. രാ​വി​ലെ യാ​ത്ര പോ​കു​ന്ന​വ​ർ വൈ​കീ​ട്ട്​ തി​രി​ച്ചെ​ത്ത​ണം.

Tags:    
News Summary - Pakistan Kartarpur Corridor opening video has Bhinderwale’s poster -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.