ഇസ്ലാമാബാദ്: ഇന്ത്യയുടെ എതിർപ്പ് അവഗണിച്ച് പാക് അധീന കശ്മീരിൽ ഡാം നിർമാണത്തിന് തുടക്കമിട്ട് പാകിസ്താൻ. ചൈനയുടെ സഹായത്തോടെയാണ് ഡയമർ-ഭാഷ എന്ന വൻകിട ഡാം പാകിസ്താൻ നിർമിക്കുന്നത്. പ്രധാനമന്ത്രി ഇംറാൻ ഖാൻ നിർമാണ ഉദ്ഘാടനം നിർവ്വഹിച്ചു.
പാകിസ്താൻ നിർമിക്കുന്ന മൂന്നാമെത്ത വലിയ ഡാം ആയിരിക്കും ഇതെന്ന് ഗിൽഗിത് ബൾടിസ്താനിലെ ചിലാസിൽ നടന്ന ചടങ്ങിൽ ഇംറാൻ പറഞ്ഞു.
4500 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുകയാണ് ലക്ഷ്യം. ചൈന പവർ എന്ന ചൈനീസ് ഗവൺമെൻറ് കമ്പനിയാണ് നിർമാണച്ചെലവിെൻറ 70 ശതമാനം മുതൽമുടക്കുന്നത്. കഴിഞ്ഞ മേയിലാണ് ഡാം നിർമാണ നീക്കത്തിൽ ഇന്ത്യ കടുത്ത എതിർപ്പ് അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.