രാഷ്​ട്രപതിക്ക്​ വ്യോമപാത നിഷേധിച്ച്​ പാകിസ്​താൻ

ഇസ്​ലാമാബാദ്​: ത്രിരാഷ്​ട്ര സന്ദർശനത്തിനായുള്ള രാഷ്​ട്രപതി രാംനാഥ്​ കോവിന്ദിൻെറ വിമാനത്തിന്​ പാകിസ്​താൻ വ്യോമപാത നിഷേധിച്ചു. തിങ്കളാഴ്​ച ​െഎസ്​ലൻഡ്​, സ്വിറ്റ്​സർലൻഡ്​, സ്​ലൊവീനിയ എന്നിവിടങ്ങളിലേക്കുള്ള​ യാത്ര ക്കായി രാഷ്​ട്രപതിക്ക്​ വ്യോമപാത അനുവദിക്കണമെന്ന്​ ഇന്ത്യ പാകിസ്​താനോട്​ ആവശ്യപ്പെട്ടിരുന്നു. കശ്​മീരിൻ െറ പ്രത്യേക പദവി റദ്ദാക്കിയ സമീപകാല രാഷ്​ട്രീയ സാഹചര്യങ്ങളെ തുടർന്നാണ്​ ഒരു രാജ്യത്തി​​െൻറ പ്രസിഡൻറിന്​​ വ്യോമപാത നിഷേധിക്കാനുള്ള അസാധാരണ തീരുമാനമെടുത്തതെന്ന്​ പാക്​ വിദേശമന്ത്രി ഷാ മഹ്​മൂദ്​ ഖുറൈശി പറഞ്ഞു. ഇതിന്​ പ്രധാനമന്ത്രി ഇംറാൻ ഖാൻ അനുമതി നൽകിയതായും അദ്ദേഹം വ്യക്​തമാക്കി.

ഉഭയകക്ഷി വിഷയങ്ങളിൽ ഇന്ത്യയുടെ ‘സമീപകാല പെരുമാറ്റം’ ഇത്തരമൊരു തീരുമാനത്തിലേക്ക്​ നയിച്ചുവെന്ന്​ ഖുറൈശി പറയുന്നു. ഫെബ്രുവരിയിൽ പുൽവാമ ഭീകരാക്രമണത്തിന്​ മറുപടിയായി ബാലാകോട്ടിൽ ഇന്ത്യ നടത്തിയ ആക്രമണത്തിനു പിന്നാലെ പാകിസ്​താൻ തങ്ങളുടെ വ്യോമപാത അടച്ചിരു​ന്നു. പിന്നീട്​ ജൂലൈയിലാണ്​ വ്യോമപാത പാകിസ്​താൻ പൂർണമായും തുറന്നുകൊടുത്തത്​. വ്യോമപാത അടച്ചതോടെ വിമാനക്കമ്പനികൾക്ക്​ കോടിക്കണക്കിന്​ രൂപയു​ടെ നഷ്​ടമാണുണ്ടായത്​.​

കശ്​മീരിൻെറ പ്രത്യേക പദവി ഇന്ത്യ എടുത്തുകളഞ്ഞ സാഹചര്യത്തിൽ വ്യോമപാത വീണ്ടും പൂർണമായും അടക്കണമെന്ന്​ പാകിസ്​താനിലെ പ്രതിപക്ഷ കക്ഷികളും ചില മന്ത്രിമാരും ആവശ്യമുന്നയിച്ചിട്ടുണ്ട്​. ഇതുവരെ അത്തരമൊരു തീരുമാനമെടുത്തിട്ടില്ലെങ്കിലും രാഷ്​ട്രപതിക്ക്​ വ്യോമപാത നിഷേധിച്ച്​ പാകിസ്​താൻ തങ്ങളുടെ ഉദ്ദേശ്യം വ്യക്​തമാക്കുകയാണെന്നാണ്​ സൂചന.

ത്രിരാഷ്​ട്ര സന്ദർശനത്തിനിടെ, അവിടുത്തെ രാഷ്​ട്രത്തലവന്മാരുമായി, അതിർത്തി കടന്നുള്ള തീവ്രവാദവും പുൽവാമ ആക്രമണവും അടക്കം ദേശസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾ രാഷ്​ട്രപതി ചർച്ച ചെയ്യും. ഇന്ത്യൻ രാഷ്​ട്രപതിയുമായി നടത്തുന്ന ചർച്ചകളിൽ കശ്​മീർ വിഷയമാകുമെന്ന്​ സ്വിസ്​ സർക്കാർ വ്യക്​തമാക്കിയിട്ടുണ്ട്​.

Tags:    
News Summary - Pak Says President Ram Nath Kovind's Plane Can't Enter Airspace

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.