ഇന്ത്യൻ സൈന്യത്തി​െൻറ ഷെല്ലാക്രമണം; 11 ഗ്രാമീണർ കൊല്ലപ്പെട്ടതായി പാകിസ്​താൻ

ശ്രീനഗർ: കശ്​മീരിലെ തർക്കമേഖലയിൽ ഇന്ത്യൻ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ 11​ ഗ്രാമീണർ കൊല്ലപ്പെട്ടതായി പാകിസ്​താൻ. ബസിൽ സഞ്ചരിക്കുകയായിരുന്ന ഒമ്പത്​ സാധാരണക്കാരും ഇതിൽ ഉൾപ്പെടും.

ബുധനാഴ്​ച നീലംവാലിയിലൂടെ സഞ്ചരിക്കുകയായിരുന്ന ബസിനുനേരെ ഷെൽ പതിച്ചാണ്​ ഇവർ കൊല്ലപ്പെട്ടതെന്ന്​ പാക്​ പ്രാദേശിക പൊലീസ്​ ഉദ്യോഗസ്​ഥൻ വസീംഖാൻ പറഞ്ഞു. ​പാക്​ അധീന കശ്​മീരി​​​ലെ നക്​യാൽ മേഖലയിൽ വീടിന്​ നേരെയുണ്ടായ മോർട്ടാർ ഷെൽ ആക്രമണത്തിലാണ്​ മറ്റ്​ രണ്ടുപേർ മരിച്ചത്​​.

പാകിസ്​താ​െൻറ തുടർച്ചയായ വെടിനിർത്തൽ ലംഘനത്തിന്​ ശക്​തമായ മറുപടി ​കൊടുക്കു​മെന്ന്​ ഇന്ത്യൻ ആർമി വക്​താവ്​ കുൽ നിതിൻ ജോഷി അറിയിച്ചതിന്​ പിന്നാലെയാണ്​ പാകിസ്​താ​ൻ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്​.

നേരത്തെ നിയന്ത്രണ രേഖക്ക്​ സമീപം മാച്ചില്‍ സെക്ടറില്‍  പാക്​ സൈനികൾ നടത്തിയ ആ​ക്രമണത്തിൽ മൂന്ന്​ ഇന്ത്യൻ ജവാൻമാർ കൊല്ലപ്പെട്ടിരുന്നു. ഇതിൽ ഒരു ജവാ​െൻറ തല അറുത്ത നിലയിലായിരുന്നു. അതേസമയം ഇന്ത്യൻ സൈനിക​െൻറ തലയറുത്തിട്ടില്ലെന്ന്​ പാക്​ വിദേശകാര്യ വക്​താവ്​ നഫീസ്​ സകരിയ ട്വിറ്ററിലൂ​ടെ പ്രതികരിച്ചു.

 

 

 

 

 

 

 

Tags:    
News Summary - Pak official says Indian shelling kills

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.