???? ??????? ?????????

‘തൊഴിലില്ല, സഹായിക്കണം’; ഈ ചുമരെഴുത്തിന്​ ചിലതൊക്കെ പറയാനുണ്ട്​

ചണ്ഡിഗഡ്​: പവാർ കുമാറി​​െൻറ തൊഴിൽ സ്​ഥലവും വീടും എല്ലാം അവിടെ​ തന്നെയായിരുന്നു. വാഹനങ്ങളുടെ നമ്പർ ​േപ്ലറ്റ ും മറ്റും എഴുതിയും വരച്ചും കുഞ്ഞുങ്ങളെ പോറ്റാനുള്ള വക അവിടെ നിന്ന്​ തന്നെയാണ്​ ഇത്രയും കാലം കണ്ടെത്തിയത്​. കോവിഡ്​ പ്രതിരോധത്തിനായി രാജ്യം അടച്ച്​പൂട്ടിയതോടെ മറ്റു പലരെയും പോലെ പവാർ കുമാറി​​െൻറ ഉപജീവന വഴിയും നിലച്ചു. ഒടുവിൽ പഞ്ച്​കുള- ചണ്ഡിഗഡ്​ റോഡരികിലെ വീട്ടുചുമരിൽ ‘സഹായിക്കണം’ എന്ന്​ എഴുതി വെച്ചിരിക്കുകയാണ്​ അദ്ദേഹം.

‘ലോക്​ഡൗൺ തുടങ്ങിയതിന്​ ശേഷം എനിക്ക്​ തൊഴിലില്ല. ഞാനെങ്ങനെയാണ്​ കുട്ടികളെ പോറ്റുക. അധികൃതർ ഒന്നും ചെയ്യുന്നില്ല. ഒരു പാക്കറ്റ്​ ധാന്യപ്പൊടിയാണ്​ ഞങ്ങൾക്ക്​ ആകെ കിട്ടിയത്​. അതുകെ​ാണ്ട് എങ്ങനെയാണ്​ വിശപ്പടക്കുക. പാചകം ചെയ്യാൻ ഗ്യാസ്​ പോലുമില്ല’.. പവാർ കുമാർ പറയുന്നു.

രാജ്യത്ത്​ 21 ദിവസത്തെ ലോക്​ഡൗൺ മാർച്ച്​ 25നാണ്​ തുടങ്ങിയയത്​. താഴ്​ന്ന വേതനക്കാരായ അന്തർ സംസ്​ഥാന തൊഴിലാളികളും ദിവസക്കൂലിക്കാരും രാജ്യം അടച്ചു പൂട്ടിയതോടെ വലിയ ദുരിതം ആണ്​ അനുഭവിക്കുന്നത്​.

Tags:    
News Summary - painter seeks help to live

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.