ഉവൈസിയുടെ മുസ്​ലിം ജവാൻ പരാമർശം:  സൈന്യം മതത്തിന്​ അതീതമാണെന്ന്​ മറുപടി 

ന്യൂഡൽഹി: കശ്​മീരിലെ സുൻജ്വാൻ സൈനിക ക്യാമ്പിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഏഴു പേരിൽ അഞ്ച​ു ജവാൻമാരും മുസ്​ലിംകളാണെന്ന അഖിലേന്ത്യ മജ്​ലിസെ ഇത്തിഹാദുൽ മുസ്​ലിമീൻ (എ.​െഎ.എം.​െഎ.എം) നേതാവ്​ അസദുദ്ദീൻ ഉവൈസി എം.പിക്ക്​ മറുപടിയുമായി സൈന്യം.  ഇന്ത്യൻ സൈന്യം മതത്തിന്​ അതീതമാണെന്ന്​ നോർത്ത്​ കമാൻഡർ ലഫ്​. ജനറൽ ദേവരാജ്​ പ്രതികരിച്ചു. സൈന്യം എല്ലാ മതങ്ങളെയും ഉൾക്കൊള്ളുന്ന​ു. അവരുടെ സ്വത്വം സൈനികൻ എന്നതുമാത്രമാണ്​. സൈന്യത്തെയോ മറ്റു സുരക്ഷ സേനകളെയോ വർഗീയവത്​കരിക്കരുതെന്നും ലഫ്​.ജനറൽ പറഞ്ഞു. 

ദേശീയവാദികൾ എന്നു പറയപ്പെടുന്നവർ മുസ്​ലിംകള​ുടെ ദേശസ്​നേഹത്തെ ചോദ്യം ചെയ്യുകയാണ്​. കശ്​മീരിലെ സുൻജ്വാൻ സൈനിക ക്യാമ്പിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഏഴു പേരിൽ അഞ്ച​ു പേരും മുസ്​ലിംകളാണ്​. മുസ്​ലിംകളുടെ രാജ്യസ്​നേഹവും സത്യസന്ധതയും ചോദ്യം ചെയ്യുന്നവർ ഇത്​ കാണണം. മുസ്​ലിംകൾ രാജ്യത്തിന​ുവേണ്ടി മരിക്കുന്നു. എന്നാൽ, അവരെ പാകിസ്​താനികളെന്ന്​ വിളിക്കുന്നു^ എന്നായിരുന്നു ഉവൈസിയുടെ പ്രസ്​താവന. 

Tags:    
News Summary - Owaisi's Muslim Martyr Comment, Army Says It is Above Religion- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.