ബംഗാളിൽ ഒറ്റക്ക്​ മത്സരിക്കാൻ ഉവൈസി

ന്യൂഡൽഹി: ഫുർഫുറ ശരീഫി​െൻറ അബ്ബാസ്​ സിദ്ദീഖി ഇടത്​-കോൺഗ്രസ്​ സഖ്യത്തിൽ ചേർന്നതോടെ ഒറ്റപ്പെട്ട മജ്​ലിസ്​ നേതാവ്​ അസദുദ്ദീൻ ഉവൈസി ത​െൻറ പാർട്ടി തനിച്ച്​ മത്സരിക്കുമെന്ന്​ വ്യക്തമാക്കി. സിദ്ദീഖി രൂപം കൊടുത്ത പുതിയ പാർട്ടിയായ ഐ.എസ്​.എഫുമായി സഹകരിച്ച്​ ബംഗാളിൽ മു​േന്നാട്ടുപോകാൻ തീരുമാനിച്ച ഉവൈസി ആ തന്ത്രം പാളിയതോടെ ഒറ്റക്ക്​ മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു.

മത്സരിക്കുന സീറ്റുകൾ 27നു​ പ്രഖ്യാപിക്കും. സിദ്ദീഖി പോയതോടെ മത്സരിക്കുന്ന കാര്യത്തിൽ ഉവൈസി തീരുമാനമെടുക്കാതിരുന്നതിൽ പ്രതിഷേധിച്ച്​ ബംഗാളിലെ മജ്​ലിസ്​ സംഘാടകനായ സമീറുൽ ഹസൻ രാജിവെച്ചിരുന്നു.

Tags:    
News Summary - Owaisi to contest alone in Bengal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.