കൊറിയൻ യുവതികളെ ബലാത്സംഗം ചെയ്തു; ഓവർസീസ് ഫ്രണ്ട്സ് ഓഫ് ബി.ജെ.പി നേതാവിന് 40 വർഷം തടവ്

സിഡ്നി: കൊറിയൻ യുവതികളെ ബലാത്സംഗം ചെയ്ത സംഭവത്തിൽ ഓവർസീസ് ഫ്രണ്ട്സ് ഓഫ് ബി.ജെ.പി സ്ഥാപക നേതാവിന് 40 വർഷം തടവ്. ഹിന്ദു കൗൺസിൽ വക്താവും മുൻ ഐ.ടി കൺസൾട്ടന്റ്കൂടിയായ 44കാരൻ ബലേഷ് ധൻകറിനെയാണ് സിഡ്നിയിലെ ഡൗനിങ് സെന്റർ ജില്ല കോടതി ശിക്ഷിച്ചത്.

ബലാത്സംഗത്തിന് 13 കേസുകളും ബലാത്സംഗം ചെയ്യാൻ ഉദ്ദേശിച്ച് ലഹരി വസ്തുക്കൾ നൽകിയതിന് ആറ് കേസുകളുമാണ് ഇയാൾക്കെതിരെ ചുമത്തിയത്. ഇതിന് പുറമേ ഇന്റിമേറ്റ് വിഡിയോകൾ പകർത്തിയതിന് 17 കേസുകളും ലൈംഗികാതിക്രമം നടത്തിയതിന് മൂന്ന് കേസുകളുമാണ് ധൻഘഢിനെതിരെ ചുമത്തിയത്. മൊത്തത്തിൽ 2018 ജനുവരി മുതൽ ഒക്ടോബർ വരെ 39 കുറ്റങ്ങളാണ് ധൻഘഢിനെതിരെ ചുമത്തിയിരിക്കുന്നത്.

2023 ഏപ്രിലിൽ സിഡ്‌നി ജൂറി 39 കുറ്റങ്ങളിലും ബലേഷ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. കൊറിയൻ യുവതികളോട് താത്പര്യമുണ്ടായിരുന്ന ബലേഷ് കൊറിയൻ-ഇഗ്ലീഷ് പരിഭാഷകരുടെ ജോലിയുണ്ടെന്ന് വ്യാജ പരസ്യം നൽകിയാണ് ഇരകളെ കണ്ടെത്തിയിരുന്നത്. പരസ്യം കണ്ട് ജോലി അന്വേഷിച്ചെത്തുന്ന യുവതികളെ ഹോട്ടലിലേക്കോ തന്റെ ഫ്‌ളാറ്റിലേക്കോ വരുത്തിയ ശേഷം മദ്യത്തിൽ മയക്കുമരുന്ന് കലർത്തി നൽകി ബലാത്സംഗം ചെയ്യുകയായിരുന്നു. പീഡനത്തിന്റെ ദൃശ്യങ്ങൾ ഇയാൾ ക്യാമറയിൽ പകർത്തുകയും ചെയ്തിരുന്നു.

മുറിയിലെ ക്ലോക്കിലാണ് ഇയാൾ ഒളിക്യാമറ സ്ഥാപിച്ചിരുന്നത്. ഈ ദൃശ്യങ്ങളെല്ലാം യുവതികളുടെ പേരുകൾ നൽകിയുള്ള പ്രത്യേകം ഫോൾഡറുകളിലാക്കി സൂക്ഷിക്കുകയും ചെയ്തിരുന്നു. വ്യാജപരസ്യത്തോട് പ്രതികരിച്ച യുവതികളുടെ പേരും ഇ-മെയിൽ വിലാസവും അടക്കമുള്ള വിവരങ്ങൾ രേഖപ്പെടുത്തിയ ലെഡ്ജറും ഇയാൾ സൂക്ഷിച്ചിരുന്നു. ഓരോ യുവതികൾക്കും ഇയാൾ നൽകിയ വിശേഷണങ്ങളും ലെഡ്ജറിൽ പ്രത്യേകമായാണ് രേഖപ്പെടുത്തിയിരുന്നത്.

Tags:    
News Summary - Overseas Friends of BJP leader gets 40 years in prison for raping Korean women

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.