15-18 പ്രായക്കാരിൽ 80 ശതമാനം പേർക്കും കോവിഡ് ആദ്യ ഡോസ് വാക്സിൻ ലഭിച്ചു​വെന്ന് കേന്ദ്രം

ന്യൂഡൽഹി: രാജ്യത്ത് 15നും 18നുമിടയിൽ പ്രായമുള്ളവരിൽ 80 ശതമാനത്തിലധികം ആളുകൾക്ക് കോവിഡ് ആദ്യ ഡോസ് വാക്സിന്‍ ലഭിച്ച് കഴിഞ്ഞതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. ആകെ 192.65 കോടി ആളുകൾക്കാണ് ഇതുവരെ വാക്സിൻ ലഭിച്ചത്.

ഇന്നലെ വൈകുന്നേരം 7 മണി വരെ മാത്രം 11 ലക്ഷത്തിലധികം വാക്സിനുകൾ നൽകി കഴിഞ്ഞിട്ടുണ്ട്. ഇന്നത്തെ കണക്കുകൾ കൂടി ലഭിക്കുന്നതോടെ വാക്സിൻ സ്വീകരിക്കുന്നവരുടെ പ്രതിദിന കണക്ക് വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു.

12 മുതൽ 14 വയസ്സ് വരെ പ്രായമുള്ളവർക്കായി മാർച്ച് 16 മുതലാണ് വാക്സിൻ നൽകി തുടങ്ങിയത്. 3.31 കോടിയിലധികം കുട്ടികൾക്ക് ഇതിനോടകം ആദ്യ ഡോസ് നൽകി കഴിഞ്ഞു.15 മുതൽ 18 വരെ പ്രായമുള്ളവർക്ക് ജനുവരി മൂന്ന് മുതലാണ് വാക്സിൻ നൽകി തുടങ്ങിയത്. ഈ പ്രായത്തിലുള്ള 5.92 കോടിയാളുകൾക്ക് ആദ്യ ഡോസ് ലഭിച്ചു.

ഇന്ത്യയിലെ യുവതലമുറ ഒന്നായി വാക്സിൻ യജ്ഞം ഉയരങ്ങളിലെത്തിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു.

Tags:    
News Summary - Over 80% Of 15-18 Age Group Has Got 1st Dose Of Covid Vaccine: Health Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.