സ്വാതന്ത്ര്യ ദിനത്തിൽ ബംഗളൂരുവിൽ സൗജന്യ ബസ് സേവനം ഉപയോഗിച്ചത് 60 ലക്ഷം ആളുകൾ

ബംഗളൂരു: സ്വാതന്ത്ര്യ ദിനത്തിൽ ബംഗളൂരു മെട്രൊപൊളിറ്റൻ ട്രാൻസ്പൊർട്ടേഷൻ കോർപറേഷൻ(ബി.എം.ടി.സി) ലഭ്യമാക്കിയ സൗജന്യ ബസ് യാത്ര സേവനം ഉപയോഗിച്ചത് 60 ലക്ഷത്തിൽ പരം ആളുകൾ. ബി.എം.ടി.സിയുടെ 25ാം വാർഷികം കൂടിയായിരുന്നു ആഗസ്റ്റ് 15.

യാത്രികരുടെ എണ്ണം വ്യാഴാഴ്ചയാണ് ബി.എം.ടി.സി പുറത്ത് വിട്ടത്. സേവനത്തിൽ പങ്കാളികളായവർക്ക് ബി.എം.ടി.സി നന്ദി അറിയിച്ചു.

5051 ബസുകളാണ് ആഗസ്റ്റ് 15ന് നിരത്തിലിറങ്ങിയത്. ബംഗളൂരുവിന്‍റെ എല്ലാ ഭാഗത്തേക്കും സേവനം ലഭ്യമാക്കിയിരുന്നു. 61, 47, 323 പേരാണ് അന്ന് യാത്ര ചെയ്തത്. സാധാരണ 28 ലക്ഷം വരെയാണ് പ്രതിദിന യാത്രക്കാരുടെ ശരാശരി എണ്ണം വരാറുള്ളതെന്ന് ബി.എം.ടി.സി അറിയിച്ചു.

ടികറ്റ് വില കുറച്ചാൽ യാത്രികരുടെ എണ്ണം കൂടും എന്ന് തെളിയിക്കുന്നതാണ് ആഗസ്റ്റ് 15ന് ഉണ്ടായ ആൾതിരക്ക്. ആഗസ്റ്റ് 14ന് ബി.എം.ടി.സി 75 ഇലക്ട്രിക് ബസുകൾ സംസ്ഥാനത്തിന് സമർപ്പിച്ചിരുന്നു. 

Tags:    
News Summary - Over 60 L people in Bengaluru travelled in BMTC free buses on August 15

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.