രാജ്യത്ത്​ 24 മണിക്കൂറിനിടെ 57000ൽപരം കോവിഡ്​ ബാധിതർ; രോഗമുക്തി 11 ലക്ഷത്തിലേക്ക്​

ന്യൂഡൽഹി: രാജ്യത്ത്​ കഴിഞ്ഞ 24 മണിക്കൂറിനിടെ 57,118 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിൽ ആകെ കോവിഡ്​ ബാധിതരുടെ എണ്ണം 16,95,988 ആയി ഉയർന്നു. 10.94 ലക്ഷം ആളുകൾ രോഗമുക്തി നേടിയിട്ടുണ്ട്​. നിലവിൽ 64.52 ശതമാനമാണ്​ രോഗമുക്തി നിരക്ക്​. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചതാണിക്കാര്യം.

764പേരാണ്​ ഒരു ദിവസം കൊണ്ട്​ രാജ്യത്ത്​ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. ഇതോടെ ആകെ മരണസംഖ്യ 36,511ആയി. കോവിഡ്​ ബാധിതരുടെ എണ്ണം 15 ലക്ഷത്തിൽ നിന്ന്​ 16 ലക്ഷത്തിലേക്ക്​ ഉയർന്നത്​ മുന്ന്​ ദിവസം കൊണ്ടാണ്​. രാജ്യത്ത്​ 183 ദിവസത്തിനുള്ളിലാണ്​ 16 ലക്ഷം കോവിഡ് ബാധിതർ റിപ്പോർട്ട്​ ചെയ്യപ്പെട്ടത്​. ഇതിൽ 110 ദിവസംകൊണ്ടാണ്​ രാജ്യത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നത്​.

ജനുവരി 30ന്​ കേരളത്തിലായിരുന്നു രാജ്യത്തെ ആദ്യ കോവിഡ്​ ​റിപ്പോർട്ട്​ ചെയ്യപ്പെട്ടത്​. സർക്കാർ ലോക്​ഡൗൺ ഇളവ്​ അനുവദിച്ചതിനു ശേഷം വലിയ തോതിൽ രോഗം വ്യാപിക്കുകയായിരുന്നു. ഇതുവരെ രാജ്യത്ത്​ 1,93,58,659 സാമ്പിളുകൾ പരിശോധിച്ചിട്ടുണ്ട്​. 

Tags:    
News Summary - Over 57,000 Covid Cases In 24 Hours in india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.