നിയമം ലംഘിച്ചതിന് ഡൽഹിയിൽ 21,000ത്തിലധികം സ്വകാര്യ ബസുകൾക്ക് പിഴ

ന്യൂഡൽഹി: നിയമം ലംഘിച്ചതിന് ഡൽഹിയിൽ 21,000ത്തിലധികം സ്വകാര്യ ബസുകൾക്ക് പിഴ ചുമത്തി. ഡൽഹി സർക്കാരിന്റെ ഗതാഗത വകുപ്പ് നടത്തിയ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവിന്‍റെ ഭാഗമായി രണ്ട് മാസത്തിനിടെയാണ് വാഹനങ്ങൾക്ക് പിഴ ചുമത്തിയത്. ഏപ്രിൽ 1ന് ആരംഭിച്ച ഡ്രൈവിന് കീഴിൽ ഏകദേശം 391 ഡി.ടി.സി ബസുകൾക്കും 328 ക്ലസ്റ്റർ ബസുകൾക്കും പിഴ ചുമത്തി.

ബസ് ഡ്രൈവർമാരുടെ നിയമലംഘനങ്ങളിൽ ബസുകളുടെ മറ്റ് തരത്തിലുള്ള 100 നിയമലംഘനങ്ങളും ഉൾപ്പെടുന്നു. പാത ലംഘിച്ചതിന് 21,001 സ്വകാര്യ വാഹനങ്ങൾക്ക് പിഴ ചുമത്തുകയും 359 വാഹനങ്ങൾ അധികൃതർ പിടിച്ചെടുക്കുകയും ചെയ്തു. മെയ് 9 മുതലാണ് സ്വകാര്യ ബസ് ഓപ്പറേറ്റർമാർക്കും ഡ്രൈവർമാർക്കും നിയമങ്ങൾ പാലിക്കാത്തതിന് ഗതാഗത വകുപ്പ് ചലാൻ നൽകാൻ ആരംഭിച്ചത്.

എൻഫോഴ്സ്മെന്‍റ് ഡ്രൈവിന്‍റെ മൂന്നാം ഘട്ടം വൈകിയെന്നും പി.ഡബ്ല്യു.ഡി റോഡ് മാർക്കിങ് പൂർത്തിയാകുമ്പോൾ പരിശോധന നടപ്പാക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഏപ്രിൽ 1 മുതൽ ബസുകൾക്കും ചരക്ക് വാഹകർക്കുമായി ഗതാഗത വകുപ്പ് കർശന നിയമങ്ങൾ നടപ്പാക്കുകയും നിയമലംഘനം നടത്തുന്നവർക്ക് 10,000 രൂപ പിഴയും ആറ് മാസം തടവും ചുമത്തുകയായിരുന്നു. ട്രാഫിക് പൊലീസിനൊപ്പം ഗതാഗത വകുപ്പും ബസുകൾക്കും ചരക്ക് വാഹനങ്ങൾക്കും മാത്രം രാവിലെ 8 മുതൽ രാത്രി 10 വരെ സഞ്ചരിക്കാൻ പ്രത്യേക പാതകൾ നിശ്ചയിച്ചിട്ടുണ്ട്.

എൻഫോഴ്സ്മെന്‍റ് ഡ്രൈവിന് കീഴിൽ സുപ്രീം കോടതി നിർദ്ദേശങ്ങൾ പാലിച്ച് നാല് ഘട്ടങ്ങളിലായാണ് ശിക്ഷ നടപ്പാക്കുക. ആദ്യ ഘട്ടത്തിൽ 10,000 പിഴ ഈടാക്കും. തുടർന്ന് മോട്ടോർ വെഹിക്കിൾസ് (എം.വി) ആക്ട് പ്രകാരം പ്രോസിക്യൂഷന് ക്ഷണിക്കുകയും മൂന്നാം ഘട്ടത്തിൽ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യുകയുമാണുണ്ടാവുക. നാലാമത്തെ ഘട്ടത്തിൽ വാഹന പെർമിറ്റ് അവസാനിപ്പിക്കുമെന്നും അധികാരികൾ അറിയിച്ചു.  

Tags:    
News Summary - Over 21,000 Private Vehicles Fined For Bus Lane Violations In Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.