ന്യുഡൽഹി: കോവിഡ് പിടിച്ച് ചികിത്സ ലഭിക്കാതെയും ഫലിക്കാതെയും മരണത്തിന് കീഴടങ്ങുന്ന എണ്ണമറ്റയാളുകളുടെ ഉറ്റവരുടെ വിലാപങ്ങൾ ലോകത്തിെൻറ കണ്ണ് നനയിച്ചുതുടങ്ങിയിട്ട് ഏറെയായി. പ്രതിസന്ധി ഏറ്റവും രൂക്ഷമായ ഡൽഹിയിലും മറ്റു ഉത്തരേന്ത്യൻ നഗരങ്ങളിലും മൃതദേഹങ്ങൾ കൂട്ടമായി സംസ്കരിക്കുന്നതിെൻറയും ദഹിപ്പിക്കുന്നതിെൻറയും ഉള്ളുലക്കുന്ന ചിത്രങ്ങൾ ആഗോള മാധ്യമങ്ങളിൽ ഏറെയായി പ്രാധാന്യത്തോടെ വന്നുകൊണ്ടിരിക്കുന്നു. ജനനം പോലെ മരണവും സർക്കാർ രേഖകളിൽ വരണമെന്നാണ് കണക്ക്. എന്നാൽ, നിയന്ത്രണം വിട്ട് കുതിക്കുന്ന കോവിഡ് വ്യാപനം ഡൽഹിയിൽ മരിക്കുന്നവരുടെ എണ്ണം കുത്തനെ ഉയർത്തിയതായും കഴിഞ്ഞ ആഴ്ചയോടെ യഥാർഥ കണക്കുകളല്ല രേഖകളിലെത്തുന്നതെന്നും ദേശീയ മാധ്യമം എൻ.ഡി.ടി.വിയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു. നാളുകൾക്കിടെ മരിച്ച 1,150 പേരുടെ വിവരങ്ങളാണ് സർക്കാർ രേഖകളിൽ ചേർക്കാത്തത്. മുനിസിപ്പൽ കോർപറേഷനു കീഴിലെ 26 ശ്മശാനങ്ങളിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ 3,096 മൃതദേഹങ്ങൾ ഏപ്രിൽ 18നും 24നും ഇടയിൽ ദഹിപ്പിച്ചതായാണ് കണക്ക്. എന്നാൽ, ഡൽഹി സർക്കാർ പുറത്തുവിട്ട കണക്കുകളിൽ 1,938 പേരേ മരിച്ചിട്ടുള്ളൂ. അവശേഷിച്ച 1,158 പേരുടെ മരണം കണക്കുകളിൽ വന്നിട്ടില്ല.
അതിലേറെ വലിയ പ്രശ്നം മുനിസിപ്പൽ കോർപറേഷൻ കണക്കുകളിൽ ആശുപത്രികളിൽ നിന്ന് മരിച്ചവർ മാത്രമേയുള്ളൂ. വീടുകളിൽ മരിച്ച കോവിഡ് രോഗികളുടെത് വന്നിട്ടില്ല. അങ്ങനെ എത്ര പേർ മരിച്ചുവെന്നതും വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.