രാംനാഥ് കോവിന്ദ് ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും; ദ്രൗപതി മുർമുവിന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച

ന്യൂഡൽഹി: സ്ഥാനമൊഴിയുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് രാഷ്ട്രപതിയുടെ ഓഫിസ് അറിയിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ കാലാവധി ഇന്നാണ് അവസാനിക്കുന്നത്. രാംനാഥ് കോവിന്ദിന്റെ പ്രസംഗം ഏഴുമണി മുതൽ ആകാശവാണിയുടെ മുഴുവൻ ദേശീയ ശൃംഖലയിലൂടെയും ദൂരദർശന്റെ എല്ലാ ചാനലുകളിലൂടെയും തത്സമയം സംപ്രേക്ഷണം ചെയ്യും.

രാജ്യത്തിന്‍റെ 15ാംമത്തെ രാഷ്ട്രപതിയായി ദ്രൗപതി മുർമു തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഗോത്രവിഭാഗത്തിൽ നിന്നും രാഷ്ട്രപതിയാവുന്ന ആദ്യത്തെ വ്യക്തിയാണ് ദ്രൗപതി മുർമു. അധികാരമേൽക്കുന്നതോടെ ഇന്ത്യയുടെ രണ്ടാമത്തെ വനിത രാഷ്ട്രപതിയാവും 64 കാരിയായ മുർമു. മുൻ കേന്ദ്രമന്ത്രിയായിരുന്ന യശ്വന്ത് സിൻഹയായിരുന്നു പ്രതിപക്ഷത്തിന്‍റെ രാഷ്ട്രപതി സ്ഥാനാർഥി.

കഴിഞ്ഞ ദിവസം രാംനാഥ് കോവിന്ദിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അത്താഴ വിരുന്ന് ഒരുക്കിയിരുന്നു. കേന്ദ്രമന്ത്രിമാർ, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, പദ്മ പുരസ്കാര ജേതാക്കൾ , വിവിധ ഗോത്ര നേതാക്കൾ തുടങ്ങിയവർ വിരുന്നിൽ പങ്കെടുത്തു.

Tags:    
News Summary - Outgoing President Ram Nath Kovind To Address The Nation Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.