സ്വവർഗ വിവാഹം അനുവദിക്കാൻ കഴിയില്ലെന്ന്​ കേന്ദ്രസർക്കാർ ഡൽഹി ഹൈകോടതിയിൽ

ന്യൂഡൽഹി: ​​രാജ്യത്ത്​ സ്വവർഗ വിവാഹം അനുവദിക്കാൻ കഴിയില്ലെന്ന്​ കേന്ദ്ര സർക്കാർ ഡൽഹി ഹൈകോടതിയിൽ. നമ്മുടെ നിയമങ്ങൾ, നിയമ വ്യവസ്​ഥകൾ, സമൂഹം, മൂല്യങ്ങൾ എന്നിവ സ്വവർഗ വിവാഹം അംഗീകരിക്കുന്നില്ലെന്നും കേന്ദ്രസർക്കാർ അറിയിച്ചു.

1956ലെ ഹിന്ദു വിവാഹനിയമ പ്രകാരം ഒരേ ലിംഗത്തില്‍പ്പെട്ടവര്‍ക്ക്​ വിവാഹം കഴിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട്​ ഡല്‍ഹി ഹൈകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ചീഫ്​ ജസ്​റ്റിസ്​ ഡി.എൻ. പ​ട്ടേൽ, ജസ്​റ്റിസ്​ പ്രതീക്​ ജാലൻ എന്നിവരാണ്​ ഹരജി പരിഗണിച്ചത്​.

ഒരേ ലിംഗത്തി​ൽപ്പെട്ട ദമ്പതിമ​ാരെ അംഗീകരിക്കാൻ നമ്മുടെ സമൂഹം തയാറാകില്ല. സ്വവർഗ വിവാഹം നിരവധി നിയമങ്ങളുടെ ലംഘനമാണ്​. ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹം കഴിക്കുന്നവർ സ്​ത്രീയും പുരുഷനുമായിരിക്കണം. മറ്റു വിവാഹങ്ങൾ നിരോധിക്ക​െപ്പട്ടവയാണെന്നും സോളിസിറ്റർ ജനറൽ തുഷാർ മെഹ്​ത കോടതിയെ അറിയിച്ചു.

സ്വവർഗ വിവാഹങ്ങൾ രജിസ്​റ്റർ ചെയ്യാൻ അനുവദിക്കു​ന്നില്ലെന്ന്​ ചൂണ്ടിക്കാട്ടി അഭിജിത്​ അയ്യർ മിത്രയാണ്​ കോടതിയിൽ ഹരജി സമർപ്പിച്ചത്​. സ്വവർഗ വിവാഹം രജിസ്​റ്റർ ചെയ്യാൻ അനുവദിക്കാത്തത്​ തുല്യതയെയും ജീവിക്കാനുള്ള അവകാശത്തെയും ഹനിക്കുന്ന നടപടിയാ​െണന്ന്​ ഹരജിയിൽ പറയുന്നു. കേസിൽ ഒക്​ടോബർ 21ന്​ വീണ്ടും വാദം കേൾക്കും.

Tags:    
News Summary - Our Laws Values Dont Recognise Same Sex Marriage Centre To Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.